KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മതനിരപേക്ഷത തകർക്കുവാൻ ബിജെപി ശ്രമിക്കുകയാണെന്ന് എം സ്വരാജ്

മുണ്ടക്കയം : മതനിരപേക്ഷത തകർക്കുവാൻ ബി ജെ പി ശ്രമിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു. പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുണ്ടക്കയം പുത്തൻചന്ത മൈതാനത്ത് ചേർന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
എം സ്വരാജ്.

2025 മുതൽ രാജ്യത്തെ പ്രത്യേക രീതിയിലേക്ക് ആക്കി ഭരിക്കുവാനാണ് ബി ജെ പിയുടെ ശ്രമം. ബ്രിട്ടീഷുകാരിൽ നിന്നും മോചിപ്പിച്ചെടുത്ത ഇന്ത്യ രാജ്യത്തെ ഹിന്ദു രാജ്യമാക്കി പൗരതത്വ ബിൽ നടപ്പാക്കുവാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സ്വരാജ് പറഞ്ഞു.
അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ശുഭേഷ് സുധാകരൻ, പി എസ് സുരേന്ദ്രൻ, സി വി അനിൽകുമാർ, പി പ്രദീപ്, എം ജി രാജു, റജീനാ റഫീഖ് എന്നിവർ സംസാരിച്ചു.

error: Content is protected !!