ഗിന്നസ് വേൾഡ് റെക്കോർഡ് മറികടക്കുവാൻ ലക്ഷ്യമിട്ട് അമൽ ജ്യോതി കോളേജ് വിദ്യാർത്ഥി സെബിൻ സജി

കാഞ്ഞിരപ്പള്ളി : ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ സ്വന്തമായി നിർമ്മിക്കുക എന്ന വേൾഡ് റെക്കോർഡ് മറികടക്കുവാൻ ലക്ഷ്യമിടുകയാണ് കൂവപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ രണ്ടാം വർഷം ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി സെബിൻ സജി.

ഏപ്രിൽ 19 തീയതി വെള്ളിയാഴ്ച 10 മണിക്ക് അമൽജ്യോതി എൻജിനീയറിങ് കോളേജിൽ വെച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് മറികടക്കാനായി സെബിൻ സജി ശ്രമം നടത്തും . നിലവിൽ ഈ കാര്യത്തിന്റെ വേൾഡ് റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നത് ആന്ധ്രപ്രദേശ് സ്വദേശി Sai Tirumalaneedi ( size : 37mm × 41mm × 43mm ). ഈ റെക്കോർഡ് മറികടക്കുവാൻ ഇതിലും ചെറിയ വാഷിംഗ് മെഷീനാണ് നിർമ്മിക്കേണ്ടത്. ഇതിനായി ഗിന്നസ് അധികൃതർ പറഞ്ഞിരിക്കുന്ന പ്രകാരം എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് സെബിൻ ശ്രമം നടത്തുന്നത്

കോട്ടയം ജില്ലാ കളക്ടറുടെ പ്രതിനിധി, അമൽ ജ്യോതി കോളേജിലെ ഇലക്ട്രോണിക്സിലെ മേധാവി ഡോക്ടർ ഗീവർഗീസ് ടൈറ്റസ് , കെഎസ്ഇബി എൻജിനീയർ ഡോക്ടർ റാണി ചാക്കോ, പോലീസ് അധികൃതർ, വിവിധ മാധ്യമ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും സെബിൻ സജി ശ്രമം നടത്തുന്നത് . ശ്രമം വിജയിച്ചാൽ, ഗിന്നസ് അധികൃതരുടെ ഓഫീസ് ആയ ലണ്ടനിലേക്ക് എല്ലാ രേഖകളും അവർ പറഞ്ഞ പ്രകാരം അയച്ചുകൊടുക്കും.

പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുവാൻ സെബിന് എല്ലാ പിന്തുണയുമായി കോളേജ് മാനേജ്മെന്റും , സഹപാഠികളും ഒപ്പമുണ്ട് .

error: Content is protected !!