കാഞ്ഞിരപ്പള്ളി സ്വദേശിനി വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു ..

കാഞ്ഞിരപ്പള്ളി : ബാംഗ്ലൂർ – മൈസൂർ വിനോദയാത്രയ്ക്ക് പോയ കാഞ്ഞിരപ്പള്ളി സ്വദേശിനി വീട്ടമ്മയ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു. കുളപ്പുറം ഈറ്റക്കുഴി പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മ – (66) നാണ് ഗൂഡല്ലൂർ ചെക്ക് പോസ്റ്റിന് സമീപം വെച്ച് ഒറ്റയാന്റെ ആക്രമണത്തിനിരയായത്. മംഗളം കാഞ്ഞിരപ്പള്ളി സർക്കുലേഷൻ ജീവനക്കാരനായ ജയൻ ഇ. ഭാസ്കരന്റെ മാതാവാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ തങ്കമ്മ .

ശനിയാഴ്ച പുലർച്ചെ 5.30 ന് തമിഴ്നാട്ടിലെ തെരേപ്പള്ളി ചെക്ക് പോസ്റ്റിന് സമീപം ശുചിമുറിയിൽ കയറി തിരികെ റോഡിലേക്ക് ഇറങ്ങുമ്പോൾ പിന്നാലെ പാഞ്ഞെത്തിയ കാട്ടാന തുമ്പിക്കൈക്ക് തങ്കമ്മയെ അടിച്ചി വീഴ്ത്തിയതിനു ശേഷം ചവിട്ടിയെങ്കിലും ഒഴിഞ്ഞു മാറിയതോടെ ചവിട്ടേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു .

കൂടെയുണ്ടായിരുന്നവർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ആന പിൻവാങ്ങി . ശ്കതമായി തെറിച്ചു വീണതയോടെ തലയ്ക്കും നടുവിനും ഗുരുതരമായി പരുക്കേറ്റ തങ്കമ്മയെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിനു ശേഷം കൂടല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.കൂടെയുണ്ടായിരുന്ന ബന്ധുജനങ്ങളും, തൊട്ടടുത്തുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഓടിയെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വെള്ളിയാഴ്ച കൊടുങ്ങൂർ പതിനഞ്ചാം മൈലിൽ നിന്നും തങ്കമ്മയുടെ അമ്മാവന്റെ കുടുംബാംഗങ്ങൾക്ക് ഒപ്പം ഒരു ബസ് നിറയെ ആളുകൾ മൈസൂരേക്ക് വിനോദയാത്ര പോയതായിരുന്നു . പോകും വഴിയായിരുന്നു ചിന്നം വിളിച്ചെത്തിയ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന കൊടുങ്ങൂർ പുള്ളോലിൽ അനീഷ് (34) -ന് ആനയുടെ കൊമ്പ് കൊണ്ട് പരുക്കേറ്റിട്ടുണ്ട്.

error: Content is protected !!