കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ആന്റോ ആന്റണി പര്യടനം നടത്തി.

കാഞ്ഞിരപ്പള്ളി: പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ പര്യടനം നടത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുകൾ അഭ്യർത്ഥിച്ചു. ചിറക്കടവ് പഞ്ചായത്തിലെ പര്യടനത്തിനുശേഷം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അതിർത്തിയായ എ.കെ.ജെ.എം സ്കൂൾ ജംഗ്ഷനിൽ യു.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആന്റോ ആൻറണിയെ സ്വീകരിച്ചു. തുടർന്ന് നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ എത്തിയ സ്ഥാനാർത്ഥിക്ക് ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്.

തമ്പലക്കാട്, കപ്പാട്, ആനക്കല്ല്, പട്ടിമറ്റം, അഞ്ചലിപ്പ വിഴിക്കത്തോട് തുടങ്ങിയ പ്രദേശങ്ങളിൽ സമ്മതിദായകരെ നേരിൽ കണ്ട് ആൻ്റോ ആൻ്റണി വോട്ടുകൾ അഭ്യർത്ഥിച്ചു. വിഴിക്കത്തോട്ടിൽ പര്യടനം സമാപിച്ചു.

യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോയി മുണ്ടാംപള്ളി, കെ.പി.സി.സി അംഗം തോമസ് കല്ലാടൻ, മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം വി.എസ് അജ്മൽ ഖാൻ, കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം തോമസ് കുന്നപ്പള്ളി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.പി.ജീരാജ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എ.ഷെമീർ, പ്രൊഫ.റോണി കെ.ബേബി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, സുനിൽ തേനമ്മാക്കൽ, സെനിസ്ലാവോസ് വെട്ടിക്കാട്ട്, നെസീമ ഹാരിസ്, ഫിലിപ്പ് പള്ളിവാതിൽക്കൽ, ദിലീപ് ചന്ദ്രൻ, മോഹനൻ വിഴിക്കത്തോട്, നാസർ കോട്ടവാതുക്കൽ, നിബു ഷൗക്കത്ത്, കെ.എൻ.നൈസാം, രഞ്ജു തോമസ്, ഒ. എം.ഷാജി, സുനിൽ സീബ്ലു, ബിനു കുന്നുംപുറം, റെസിലി തേനംമ്മാക്കൽ, അബ്ദുൽ ഫത്താക്ക്, സിബു ദേവസ്യ, അജ്മൽ പാറയ്ക്കൽ, പി.മോഹനൻ, റോസമ്മ ആഗസ്തി, ഡാനി ജോസ്, ജാൻസി കിഴക്കേത്തലക്കൽ, അസീബ് ഈട്ടിക്കൽ, നായിഫ് ഫൈസി, എം.കെ.ഷെമീർ, സെയ്ദ് .എം .താജു, മണി രാജു, റോബിറ്റ് മാത്യു, അൻവർഷ കോനാട്ടുപറമ്പിൽ, എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.

error: Content is protected !!