കർഷകർക്ക് കൈത്താങ്ങായ ബജറ്റ്- ജോസ് കെ.മാണി
കോട്ടയം: കർഷകർക്ക് കൈത്താങ്ങായ ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു.
സമഗ്ര കാർഷികമുന്നേറ്റത്തിന്റെ കേരള മാതൃക സൃഷ്ടിക്കുന്ന നിരവധി നിർദേശങ്ങൾ ഈ ബജറ്റിലുണ്ട്.
റബർ കർഷകർക്ക് ആശ്വാസമേകാൻ കെ.എം.മാണി ആവിഷ്‌കരിച്ച റബർ വിലസ്ഥിരതാ പദ്ധതി 150 രൂപയിൽനിന്ന് വർദ്ധിപ്പിക്കണമെന്നത് കേരള കോൺഗ്രസ് (എം) സർക്കാരിന് മുന്നിൽ സമർപ്പിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. കാരുണ്യ പദ്ധതി തുടരാനുള്ള തീരുമാനവും സാധാരണക്കാർക്ക് ഏറെ ആശ്വാസമേകുന്നതാണ്.