അസർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ EDUSPHERE 2024 എഡ്യൂക്കേഷൻ എക്സ്പോ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : അസർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കരിയർ അക്കാദമിയുടെയും സിജിയുടെയും സഹകരണത്തോടെ EDUSPHERE 2024 എന്ന പേരിൽ കാഞ്ഞിരപ്പള്ളിയിൽ എഡ്യൂക്കേഷൻ എക്സ്പോ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക്‌ മികച്ച വിദ്യാഭ്യാസ കരിയർ അവസരങ്ങൾ ലഭ്യമാകുക എന്ന ഉദ്ദേശത്തോടെയാണ് എഡ്യൂക്കേഷൻ എക്സ്പോ സംഘടിപ്പിത്‌ .

കെ.എം.എ ഹാളിൽ നടന്ന എക്സ്പോ കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ. ജയരാജ് ഉദ്ഘാടനംചെയ്തു.
മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനീയറിങ്, പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ്, ബീഫാം, നഴ്സിംഗ്, സ്റ്റഡി എബ്രോഡ്, എൻട്രൻസ് കോച്ചിംഗ് തുടങ്ങി വൈവിധ്യമാർന്ന നിരവധി കോഴ്സുകൾ പഠിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ 30ലധികം പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ EDUSPHERE 2024 എന്ന പേരിൽ സംഘടിപ്പിച്ച എഡ്യൂക്കേഷൻ എക്സ്പോയിൽ ഉണ്ടായിരുന്നു.

error: Content is protected !!