മഴ കനത്തു; പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലം നിർമാണം പ്രതിസന്ധിയിൽ

കൂട്ടിക്കൽ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആരംഭിച്ച ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണം പ്രതിസന്ധിയിൽ. കനത്ത മഴയിൽ പുല്ലുകയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെയാണ് പാലം നിർമാണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. പുതിയ പാലം നിർമി ക്കാനായി നിലവിലുണ്ടായിരുന്ന താത്കാലിക പാലം കൂടി പൊളിച്ചുനീക്കിയതോടെ ഒരു നാടാകെ വീണ്ടും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

2021 ഒക്ടോബർ 16നുണ്ടായ മിന്നൽ പ്രണയ ത്തിലാണ് ഏന്തയാർ ഈസ്റ്റ് പാലം തകർന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷം പുതിയ പാലം നിർ മിക്കാൻ 4.77 കോടി രൂപ അനുവദിച്ചു. പെരുമ്പാവൂർ ആസ്ഥാനമായുള്ള കമ്പനി പാലത്തിന്റെ നിർമാണം ആരംഭിച്ചിട്ട് ഏതാനും മാസങ്ങൾ പി ന്നിടുകയും ചെയ്‌തു. എന്നാൽ, അപ്ര തീക്ഷിതമായി ഉണ്ടായ കനത്ത മഴ പാലം നിർമാണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് .

പാലത്തിന്റെ തൂണുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. പുഴയുടെ മധ്യത്തിൽ താത്കാലിക ചാലുകീറിയും മോട്ടോറുകളുടെ സ ഹായത്തോടെ വെള്ളം വറ്റിച്ചും നിർമാണ പ്രവർത്തനം നടത്തുവാൻ കമ്പനി ശ്രമിക്കുന്നുണ്ട്. എന്നാൽ, വരുംദിവസങ്ങളിൽ മഴ കനക്കുന്ന തോടെ പാലത്തിന്റെ നിർമാണം പൂർണമായി നിലയ്ക്കാനാണ് സാധ്യത.

മഴക്കാലം ആരംഭിക്കുന്നതോടെ വാഗമൺ മലനിരകളിൽ നിന്നടക്കം ഒഴുകിയെത്തുന്ന വെള്ളം പുല്ലുകയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയ ർത്തും. കൊക്കയാർ, വെംബ്ലി, കുറ്റിപ്ലാങ്ങോട്, വടക്കേമല, മുക്കുളം അടക്കമുള്ള മേഖലയിലെ ജനങ്ങൾ ഇതോടെ കടുത്ത ദുരിതത്തിലാകും. സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർഥികളടക്കം കിലോമീറ്റർ അധികം സഞ്ചരിച്ച ഇളംകാട് വഴി ഏന്തയാറ്റിൽ എത്തേണ്ട ഗതികേടിലാണ്. മഴക്കാ ലത്ത് മറുകരയെത്തുവാൻ താത്കാലിക പാലം വീണ്ടും പുനർ നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

error: Content is protected !!