പത്തനംതിട്ടയിൽ വീണ്ടും ആന്റോ ആന്റണി ; 2009 മുതൽ തുടർച്ചയായി നാലാം തവണയും വിജയം ആന്റോയ്ക്കൊപ്പം..

കാഞ്ഞിരപ്പള്ളി : പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി സിറ്റിംഗ് എംപി കോൺഗ്രസിലെ ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു . ഭൂരിപക്ഷം : 66,110 വോട്ടുകൾ
ആന്റോയ്ക്ക് ലഭിച്ച വോട്ടുകൾ : 3,67,623 .രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്ക് എത്തി. ലഭിച്ച വോട്ടുകൾ : 3.01,504 . എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണിക്ക് മൂന്നാം സ്ഥാനം ആണ് ലഭിച്ചത് . ലഭിച്ച വോട്ടുകൾ : 2,34,406 വോട്ടുകൾ.

2009 ൽ പത്തനംതിട്ട മണ്ഡലം രൂപീകരിച്ചത് മുതൽ, തുടർച്ചയായി നാലാം തവണയാണ് ആന്റോ ആന്റണി മണ്ഡലത്തിൽ വിജയിക്കുന്നത് .

കോൺഗ്രസിൽ കാര്യമായ ഭിന്നതകൾ ഇല്ലാത്തതും, സാമുദായിക സമവാക്യങ്ങളും അനുകൂലമായത് ആന്റോയുടെ വിജയത്തിന് ശക്തി പകർന്നു . മീനച്ചിൽ മൂന്നിലവ് സ്വദേശിയായ ആന്റോ ആന്റണി (66) വിദ്യാർഥി രാഷ്ട്രീയത്തിലൂ ടെയാണ് പൊതുരംഗത്തെത്തിയത്. കെഎസ് യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാ ന ജനറൽ സെക്രട്ടറി, ദേശീയ നിർവാഹക സമിതിയംഗം, കോട്ടയം ഡിസിസി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.

2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എംപിയായിരിക്കേ പാർലമെന്റിലെ നിരവധി സമിതികളിൽ അംഗമായിരുന്നു. ഗ്രേസ് ആന്റോയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

error: Content is protected !!