കോട്ടയം മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജ്ജിന് മിന്നും വിജയം : ഭൂരിപക്ഷം 87,266 വോട്ടുകൾ

കാഞ്ഞിരപ്പള്ളി : കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കേരളാ കോൺഗ്രസിലെ ഫ്രാൻസിസ്, ജോർജ് കഴിഞ്ഞ ടേമിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച എൽഡിഎഫിലെ തോമസ് ചാഴികാടനെ 87,266 വോട്ടുകൾക്ക് തോൽപ്പിച്ചാണ് മിന്നും വിജയം കരസ്ഥമാക്കിയത് . ഫ്രാൻസിസ് ജോർജ്ജിന് ലഭിച്ച വോട്ടുകൾ : 3,64,631 .രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർഥി കേരളാ കോൺഗ്രസ് എമ്മിലെ , മുൻ എംപി തോമസ് ചാഴികാടൻ എത്തി. ലഭിച്ച വോട്ടുകൾ : 2,77,365 . എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയ്ക്ക് മൂന്നാം സ്ഥാനം ആണ് ലഭിച്ചത് . ലഭിച്ച വോട്ടുകൾ : 1,65,046 വോട്ടുകൾ.

കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും നേർക്കുനേർ മത്സരിച്ചപ്പോൾ, ജോസഫ് ഗ്രൂപ്പ് മിന്നും വിജയ നേടിയത്തോടെ യുഡിഎഫിന് കോട്ടയം സീറ്റ് നിലനിർത്തുവാൻ സാധിച്ചു . കഴിഞ്ഞ വർഷം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച തോമസ് ചാഴികാടൻ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയായാണ് മത്സരിച്ചത് .

error: Content is protected !!