KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രവേശനോത്സവം വർണ്ണാഭമാക്കി എരുമേലി സെന്റ് തോമസ് എൽ പി സ്കൂൾ ..

എരുമേലി : 2024 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണ്ണാഭമാക്കി എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂൾ. രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ ആരംഭിച്ച പൊതുയോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി. റെജി സെബാസ്റ്റ്യൻ എഫ്. സി. സി ഏവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ സി അലീസിയ എഫ്. സി. സി.അധ്യക്ഷയായിരുന്നു.

എരുമേലി ബ്ലോക്ക്‌ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി. ജൂബി അഷറഫ് ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. എരുമേലി SBI മാനേജരും പൂർവ്വ വിദ്യാർത്ഥിയുമായ രഞ്ജിത് , സ്കൂൾ പി ടി എ പ്രസിഡന്റ്‌ പ്രശാന്ത് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു.

അദ്ധ്യാപകനായ . ജോമി ജോസഫ് മാതാപിതാക്കൾ ക്കായി “രക്ഷകർത്തൃ വിദ്യാഭ്യാസം” എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു. സ്കൂൾ സീനിയർ അദ്ധ്യാപിക ലൗലി പി. ജേക്കബ് ഏവർക്കും നന്ദി അർപ്പിച്ചു. വർണ്ണാഭമായ പ്രവേശനോത്സവം കുട്ടികൾക്കും മാതാപിതാക്കൾക്കും ഏറെ കൗതുകമായി.

error: Content is protected !!