KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എ.കെ.ജെ.എം പ്രവേശനോത്സവം വർണ്ണാഭമായി

കാഞ്ഞിരപ്പള്ളി : എ.കെ.ജെ. എം . ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി. സ്കൂൾ അങ്കണത്തിൽ നടന്ന പ്രവേശനോത്സവത്തിൽ ചെണ്ടമേളവും മുത്തു കുടകളുമായി വിശിഷ്ടാതിഥികളേയും നവാഗതരായ വൈസ് പ്രിൻസിപ്പാൾ, അധ്യാപകർ ,കുട്ടികൾ എന്നിവരെയും സ്വീകരിച്ചു. ഈ വർഷത്തെ പ്രധാന ആശയം പരിവർത്തനത്തിന്റെ സന്ദേശവാഹകരായി മാറുക എന്നതാണ്.

     സ്കൂൾ ഗായക സംഘത്തിന്റെ  ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഹൈസ്ക്കൂൾ കോഡിനേറ്റർ ആന്റണി   ജോസഫ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ സ്റ്റീഫൻ.സി.തടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ, പ്രിൻസിപ്പാൾ അഗസ്റ്റിൻ പീടികമല എസ്.ജെ, വൈസ് പ്രിൻസിപ്പാൾ ജോസ് തച്ചിൽ എസ് .ജെ., പി.റ്റി.എ പ്രസിഡൻ്റ് ഷാജൻ മാത്യു, എഫ് എസ്.എ സെക്രട്ടറി ബോണി ഫ്രാൻസീസ് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 

സ്റ്റാഫ് സെക്രട്ടറി സുരേഷ് ബാബു ഏവർക്കും കൃതജ്ഞത അർപ്പിച്ചു.

error: Content is protected !!