KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സുരേഷ് ഗോപി ഭാര്യയ്ക്കും മകനുമൊപ്പം അനുഗ്രഹം തേടി എരുമേലിയിൽ…

എരുമേലി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു തലേന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും സിനിമ താരവുമായ സുരേഷ് ഗോപി അനുഗ്രഹം തേടി എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ ക്ഷേത്രത്തിലെത്തി. പൂവൻപാറമല ക്ഷേത്രം, പഞ്ച തീർത്ഥ പരാശക്തി സ്ഥാനം എന്നിവിടങ്ങളിൽ ദർശനം നടത്തിയ അദ്ദേഹത്തിന് ഒപ്പം ഭാര്യ രാധിക മകൻ ഗോകുൽ എന്നിവരുമുണ്ടായിരുന്നു.

സ്വകാര്യ സന്ദർശനമാണെന്നും ഏറെ നാളായി ഇവിടെ കുടുംബസമേതം ദർശനം നടത്താൻ ആഗ്രഹിച്ചതാണെന്നും തൃശൂരിൽ തന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ എൻഡിഎ വീണ്ടും അധികാരത്തിൽ എത്തുമെന്നതിൽ സംശയം വേണ്ടെന്നും കേരളത്തിൽ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!