KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദേശീയ നീറ്റ് പ്രവേശന പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ നന്ദനാ ബിനോദിനെ അനുമോദിച്ചു .

പൊൻകുന്നം : ദേശീയ മെഡിക്കൽ എൻട്രൻസ് നീറ്റ് പരീക്ഷയിൽ എഴുപതാം റാങ്ക് ( 716/720 മാർക്ക് ) കരസ്ഥമാക്കിയ പൊൻകുന്നം പൊൻപാറ കാരാപ്ലാക്കൽ കെ എൻ ബിനോദ്‌ – സുബി ബിനോദ് ദമ്പതികളുടെ മകൾ നന്ദനാ ബിനോദിനെ ഭാരതീയ ജനതാ പാർട്ടി അനുമോദിച്ചു.

ചിറക്കടവ് പതിനെട്ടാം വാർഡ് മെമ്പർ ഉഷ ശ്രീകുമാർ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം കെ ജി കണ്ണൻ,
ബിജെപി മണ്ഡലം സെക്രട്ടറി ജി ഹരിലാൽ എന്നിവർ പൊന്നാട അണിയിച്ചു.

error: Content is protected !!