വൈദ്യുതിബിൽ കുടിശ്ശികയായി; മിനി സിവിൽ സ്റ്റേഷനിൽ പൊതുഇടങ്ങളിൽ കണക്ഷൻ വിച്ഛേദിച്ചു

പൊൻകുന്നം: മിനി സിവിൽ സ്റ്റേഷനിലെ പൊതുസ്ഥലങ്ങളിലെ വൈദ്യുതിബിൽ കുടിശ്ശികയുള്ളതിനാൽ കണക്ഷൻ വി്‌ച്ഛേദിച്ചു. ഇതുമൂലം ലിഫ്റ്റും പമ്പ് ഹൗസും പ്രവർത്തിക്കാതായി. മോട്ടോർ പ്രവർത്തിക്കാതായതോടെ കെട്ടിടത്തിലെ ഒരു ഓഫീസിലും ഇപ്പോൾ വെള്ളമില്ല. പൊതുജനങ്ങൾക്കുള്ളതും ഓഫീസുകളിലേയും ടോയ്‌ലറ്റുകൾ ഇതുമൂലം അടച്ചിടേണ്ടി വന്നു. മഴവെള്ള സംഭരണിയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ പ്രവർത്തിപ്പിക്കാനാവില്ല. കുഴൽക്കിണറിന്റെ പമ്പ് സെറ്റ് തകരാറിലുമാണ്.

കറന്റ് കണക്ഷൻ വിച്ഛേദിച്ചതോടെ ലിഫ്റ്റ് പ്രവർത്തിക്കാതത്തുമൂലം പ്രായമായവരും ഭിന്നശേഷിക്കാരും ബഹുനില കെട്ടിടത്തിലെ ഓഫീസുകളിലെത്തിപ്പെടാൻ കഷ്ടപ്പെടുകയാണ്. എം.എൽ.എ.ഓഫീസ്, കോൺഫറൻസ് ഹാൾ, ലിഫ്റ്റ്, പമ്പ് എന്നിവിടങ്ങളിലെ കണക്ഷനുകളാണ് നിലവിൽ ഇല്ലാത്തത്. ഇവയുടെ ബിൽ അടയ്‌ക്കേണ്ടത് റവന്യൂവകുപ്പാണ്. കളക്ടറേറ്റിൽ നിന്ന് ആവശ്യമായ തുക അനുവദിക്കാത്തതാണ് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു.

error: Content is protected !!