KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദേശീയ പാതയിലെ കുഴി അപകട ഭീഷണിയായി

മുണ്ടക്കയം ∙ ദേശീയപാതയിൽ പൈങ്ങണയിലും കല്ലേപ്പാലത്തിന് സമീപവും രൂപപ്പെട്ട കുഴി അപകട സാധ്യത വർധിപ്പിക്കുന്നു. പൈങ്ങണയിൽ വളവിൽ രൂപപ്പെട്ട കുഴി കഴിഞ്ഞ ദിവസം താൽക്കാലികമായി ടാർ ചെയ്തിരുന്നു എങ്കിലും ഇത് പൊളിഞ്ഞു പോയ നിലയിലാണ്.

കുഴിയിൽ വെള്ളം നിറയുമ്പോൾ വാഹനങ്ങൾ ചാടി നിയന്ത്രണം തെറ്റുന്നതു പതിവാകുന്നു. കുഴിയിൽ കയറാതെ വാഹനം വെട്ടിച്ച് തെറ്റായ ദിശയിൽ പോകുന്നതും അപകട സാധ്യത നൽകുന്നു. കല്ലേപാലത്തിലേക്കു കയറുന്ന സ്ഥലത്താണ് മറ്റൊരു കുഴി ദുരിതമാകുന്നത്. റോഡിന് നടുവിൽ രൂപപ്പെട്ട കുഴി മൂടാൻ നടപടി സ്വീകരിച്ചിട്ടില്ല. മഴയിൽ നശിക്കാത്ത നിലയിൽ ടാർ ചെയ്ത് കുഴികൾ നികത്തണം എന്നാണ് ജനങ്ങളുടെ ആവശ്യം.

error: Content is protected !!