KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുളങ്കൂട്ടം വെട്ടിക്കടത്താനുളള ശ്രമം പിടികൂടി

എരുമേലി ∙ മണിമലയാറിന്റെ തീരത്തുനിന്ന് മുളങ്കൂട്ടം വെട്ടിക്കടത്താനുളള ശ്രമം പഞ്ചായത്ത് അധികൃതർ പിടികൂടി. ഓരുങ്കൽക്കടവ് ഭാഗത്തുനിന്നാണ് മുളങ്കൂട്ടം വെട്ടിക്കടത്താൻ ശ്രമിച്ചത്. നൂറ് കണക്കിനു മുളകൾ വെട്ടി വാഹനത്തിൽ കയറ്റുന്നതിനായി തയാറാക്കി വച്ചപ്പോഴാണു പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവ കണ്ടുകെട്ടിയത്. പിടികൂടിയ മുളകൾ പരസ്യ ലേലം ചെയ്യും. എന്നാൽ മുളങ്കൂട്ടം വെട്ടി കടത്താൻ ശ്രമിച്ച സംഭവത്തിൽ സമീപത്തെ വീട്ടുടമയ്ക്ക് നോട്ടിസ് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി പറഞ്ഞു.

ആറിന്റ തീരത്തെ പഞ്ചായത്ത് പുറമ്പോക്കിലാണ് മുളങ്കുട്ടം നിന്നതെന്നും പ്രസിഡന്റ് അറിയിച്ചു, വെള്ളപ്പൊക്ക സമയത്ത് കരയിലേക്ക് വെളളം കയറി ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും ആറിനു സംരക്ഷണത്തിനായി നട്ടുപിടിപ്പിച്ചവയാണു മുളങ്കൂട്ടം. ഇത് വലിയ തോതിൽ വളരുമ്പോൾ പഞ്ചായത്ത് ഇടപെട്ട് ലേലം ചെയ്യാറുണ്ട്.

error: Content is protected !!