ചോറ്റിയിലെ പാറമട അൻപതോളം കുടുംബങ്ങൾക്ക് അപകടഭീഷണി
ചോറ്റി : മാങ്ങാപ്പാറയ്ക്കു സമീപത്ത് പ്രവർത്തിക്കുന്ന പാറമട സമീപവാസികൾക്ക് ദുരിതമായതായി പരാതി. പാറത്തോട് പഞ്ചായത്തിലെ 4, 5 വാർഡുക ളിൽപെട്ട ചോറ്റി, നിർമലാരം, പുളിക്കൽ ഭാഗം എന്നിവിടങ്ങളിലുള്ളവരാണ് അധികൃതർക്ക് പരാതി നൽകിയിട്ടുള്ളത്. മുൻപ് ഉരുൾപൊട്ടലുണ്ടായ പ്രദേശത്തോടു ചേർന്നുള്ള പാറമടയുടെ പ്രവർത്തനം പ്രദേശത്തെ അൻപതോളം കുടുംബങ്ങൾക്ക് ഭീഷണിയായെന്നും നാട്ടുകാർ ആരോപിച്ചു.
ദേശീയപാത 183ലെ നിർമലാരം ജംക്ഷനിൽനിന്നു തുളുവൻ പാറവരെയുള്ള വീതി കുറഞ്ഞ റോഡിലൂടെയുള്ള ടിപ്പർ ലോറി
കളുടെ ഓട്ടവും പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതിയിൽ പറയുന്നു. വിദ്യാർഥികളടക്കം കാൽനട യാത്രികരും മറ്റു വാഹനങ്ങളും ലോറിക ളെത്തുമ്പോൾ ഇവ കടന്നുപോകുന്നതുവരെ റോഡിൽനിന്നു മാറിനിൽക്കേണ്ട സ്‌ഥിതിയാണെന്നും പ്രദേശവാസികൾ പറയുന്നു
കൂടാതെ അപകടാവസ്ഥയിലുള്ള 2 കലുങ്കുകളുടെ മുകളിലൂടെയാണ് അമിതഭാരം കയറ്റി വാഹനങ്ങൾ കടന്ന് പോകുന്നതെന്നും പരാതിയുണ്ട്. മുഖ്യമന്ത്രി, കലക്ടർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിലെ ല്ലാം പരാതി നൽകിയിട്ടും നടപടി യുണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.