KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോഓപ്പറേറ്റീവ് തെരഞ്ഞെടുപ്പിൽ INTUC ക്ക് അർഹമായ പ്രാധിനിത്യം വേണമെന്ന ആവശ്യം ശക്തമായി.


കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്കിലേക്ക് ഈ മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ, INTUC ക്ക് അർഹമായ സ്ഥാനാർഥിത്തം ലഭിക്കണമെന്ന് മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ്‌ റസിലി തേനംമാക്കൽ ആവശ്യപ്പെട്ടു. യോഗം INTUC റീജിയണൽ വൈസ് പ്രസിഡന്റ്‌ അജ്മൽ പാറക്കൽ ഉദ്‌ഘാടനം ചെയ്തു.

യോഗത്തിൽ റീജിയണൽ കമ്മിറ്റി ഭാരവാഹിക്കളായ സുനിൽ ജേക്കബ് മാന്തറ, റസിലി ആനിതോട്ടം, റോബിൻ ആക്കാട്ട്, രാജു വളാഞ്ചിറ, നൗഷാദ് കാവുങ്കൽ, ബിജു തമ്പലക്കാട് , രാജു അഞ്ചിലിപ്പ, മണിക്കുട്ടൻ മേലാട്ട്തകിടിയിൽ, സജിയപ്പൻ പട്ടിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു. പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ . പി. ജീരാജിനും മണ്ഡലം പ്രസിഡന്റ്‌ ബിജു പത്യാലക്കും നിവേദനം നൽകി.

error: Content is protected !!