അന്തരിച്ച കവയത്രി സുഗതകുമാരിയുടെ ഓർമയ്‌ക്കായി വൃക്ഷത്തൈ നട്ടു

പൊൻകുന്നം: കവയിത്രി സുഗതകുമാരിയുടെ ജന്മദിനത്തിൽ ചിറക്കടവ് യു.പി.സ്‌കൂൾ വളപ്പിൽ ഇലഞ്ഞിതൈ നട്ടു. പി.ടി.എ. പ്രസിഡന്റ് വി.ജി.ജയദേവൻ തൈ നട്ടു. കെ.ജി.കണ്ണൻ, എസ്.നിഷ, ഹർഷ ജി.നായർ, എ.എസ്.സൗമ്യ എന്നിവർ പങ്കെടുത്തു.

ചിറക്കടവ് വെള്ളാളസമാജം സ്‌കൂളിൽ സുഗതകുമാരിസ്മൃതിയിൽ വൃക്ഷത്തൈ നട്ടു. സ്‌കൂൾവളപ്പ് ഹരിതാഭമാക്കുന്നതിന്റെ ഭാഗമായാണ് സുഗതകുമാരിയുടെ 86-ാം ജന്മദിനത്തിൽ ചിറക്കടവ് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് സതി സുരേന്ദ്രൻ വരിക്കപ്ലാവിൻതൈ നട്ടത്. ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, പഞ്ചായത്തംഗങ്ങളായ ഐ.എസ്.രാമചന്ദ്രൻ, അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, കെ.ജി.രാജേഷ്, ആൻറണി മാർട്ടിൻ, എം.ജി.വിനോദ് എന്നിവർ പങ്കെടുത്തു.

സമ്മേളനത്തിൽ സ്കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അധ്യക്ഷത വഹിച്ചു. സ്‌കൂൾ വികസന സമിതി ചെയർമാർ ടി.പി.രവീന്ദ്രൻ പിള്ള, സെക്രട്ടറി വി.എസ്.വിനോദ്കുമാർ, പ്രഥമാധ്യാപിക എം.ജി.സീന, എം.എൻ.രാജരത്നം, കെ.ആർ.അജിത്ത്, സി.എസ്.പ്രേംകുമാർ, എൻ.ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!