പാറമടയുടെ പ്രവർത്തനസമയം ക്രമീകരിക്കണം

എരുമേലി: ചെമ്പകപ്പാറ പാറമടയുടെ പ്രവർത്തനസമയം ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ രവീന്ദ്രൻ എരുമേലി കളക്ടർക്ക് നിവേദനം നൽകി. പുലർച്ചെ അഞ്ചുമണി മുതൽ രാത്രി എട്ടുവരെയും ചിലദിവസങ്ങളിൽ അതിനുശേഷവും പാറമട പ്രവർത്തിക്കുന്നുണ്ട്. പുലർച്ചെ മുതൽ മടയിൽനിന്നുള്ള ശബ്ദം സമീപപ്രദേശത്തെ വിദ്യാർഥികളുടെ പഠനത്തെയും ബാധിക്കുന്നു. പ്രവർത്തനസമയം രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയായി ക്രമീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.

error: Content is protected !!