കടയനിക്കാട് ധർമശാസ്താക്ഷേത്രത്തിൽ ഉത്സവം
മണിമല: കടയനിക്കാട് ശ്രീധർമശാസ്താക്ഷേത്രത്തിലെ ഉത്സവം 25 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കും. 25-ന് വൈകീട്ട് ഏഴിന് കൊടിയേറ്റ്. 26, 27, 28, 29 തീയതികളിൽ പതിവ് ക്ഷേത്രപൂജകൾ.
30-ന് രാവിലെ ഒൻപതരയ്ക്ക് ഉത്സവബലി, 12.30-ന് ഉത്സവബലി ദർശനം. 31-ന് വൈകീട്ട് നാലിന് കാഴ്ചശ്രീബലി, ഏഴരയ്ക്ക് സേവ, പത്തിന് പള്ളിവേട്ട. ഫെബ്രുവരി ഒന്നിന് എട്ടരയ്ക്ക് നവക ഭസ്മകലശപൂജകൾ. വൈകീട്ട് ആറിന് ആറാട്ട് കൊടിമര ചുവട്ടിൽ, ആറര മുതൽ എട്ടരവരെ കൊടിമര ചുവട്ടിൽ പറ അൻപൊലി, വലിയ കാണിക്ക, എട്ടരയ്ക്ക് കൊടിയിറക്ക്, ഒൻപതരക്ക് ദീപാരാധന.