പ്രതിഷ്ഠാവാർഷികം
പാറത്തോട്: പാലപ്ര എസ്.എൻ.ഡി.പി. യോഗം 1496 ചിറഭാഗം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം ഞായറാഴ്ച നടത്തും. രാവിലെ 5.30-ന് നിർമാല്യ ദർശനം, 6.30-ന് അഷ്ടദ്രവ്യ ഗണപതി ഹോമം, ഒൻപതിന് കലശപൂജ, ഏഴിന് താലപ്പൊലി ഘോഷയാത്ര, താലപ്പൊലി അഭിഷേകം എന്നിവ നടക്കും. തന്ത്രി പൂഞ്ഞാർ ബാബു നാരായണൻ മുഖ്യകാർമികത്വവും മേൽശാന്തിമാരായ ഉദയൻ, അജയൻ എന്നിവർ സഹകാർമികത്വവും വഹിക്കും.