കാഞ്ഞിരപ്പള്ളി കത്തീഡ്രൽ- പഴയപള്ളി സംയുക്ത തിരുനാൾ

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിലും (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഡൊമിനിക്കിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 25 മുതൽ 31 വരെ നടത്തും. 

25-ന് വൈകിട്ട് 5.30-ന് സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ കൊടിയേറ്റ്. 26-ന് വൈകിട്ട് കത്തീഡ്രലിൽനിന്ന് പുത്തനങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം അക്കരപ്പള്ളിയിലെത്തും. തുടർന്ന് കൊടിയേറ്റ്. 27 മുതൽ 31 വരെ, രാവിലെ 5.30-നും ഏഴിനും, ഉച്ചയ്ക്ക് 12-നും വൈകുന്നേരം 4.30-നും, 6.45 -നും കുർബാന. 28, 29 തീയതികളിൽ വിവിധ വാർഡുകളിലേക്ക് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വാഹനത്തിൽ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.

30-ന് പട്ടണപ്രദക്ഷിണം. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ഭക്തജനങ്ങളില്ലാതെ തിരുസ്വരൂപങ്ങൾ വാഹനത്തിൽ വഹിച്ചുകൊണ്ട് മാത്രമാണ് പ്രസിദ്ധമായ പട്ടണപ്രദക്ഷിണം ഇത്തവണ നടത്തുക. തിരുനാൾ ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക് പഴയപള്ളിയിൽ എത്തി കഴുന്ന്, സമർപ്പണം എന്നീ നേർച്ചക്കുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്- തിരുനാളിന്റെ വിജയത്തിനായി കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ ഫാ. വർഗീസ് പരിന്തിരിക്കലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

error: Content is protected !!