രോഗാതുരത കുറഞ്ഞ സമൂഹമായി നാടിനെ മാറ്റുക സർക്കാർ ലക്ഷ്യം: മന്ത്രി വീണാ ജോർജ്
ചാമംപതാൽ:രോഗാതുരത കുറഞ്ഞ സമൂഹമായി നാടിനെ മാറ്റുകയെന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ആരോഗ്യ വനിതശിശുവികസന മന്ത്രി വീണാ ജോർജ് പറഞ്ഞു.വാഴൂർ ഗ്രാമപഞ്ചാത്ത് ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി. കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹം നേരിടുന്ന പ്രധാന പ്രശ്നമായ ജീവിതശൈലീ രോഗങ്ങൾ പരിഹരിക്കാൻ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്.
ആയുർവ്വേദ ചികിത്സരംഗത്ത് സ്റ്റാൻ്റേഡൈസേഷൻ കൊണ്ട് വരുന്നതിന് വേണ്ടി ആയുഷ് കേന്ദ്രങ്ങളെ മികവുറ്റതാക്കി മാറ്റുന്നു.രാജ്യാന്തര നിലവാരത്തിലുള്ള ആയുർവേദ ഗവേഷണ കേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായും ആരോഗ്യസംരക്ഷണത്തിനായി 10000 യോഗക്ലബ്ബുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ചീഫ്.വിപ്പ്.ഡോ.എൻ ജയരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ്.കെ.മണി,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി.റെജി,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെസി ഷാജൻ,ടി.എൻ.ഗിരീഷ് കുമാർ,ഡിഎംഒ ഡോ: ടി.അമ്പിളി കുമാരി,ഡി .പി.എം.ഡോ.പി.പ്രതിഭ, ഗീത.എസ്.പിള്ള,ഡി.സേതുലക്ഷ്മി,പി.എം.ജോൺ,ജിജി നടുവത്താനി,പി.ജെ.ശോശാമ്മ,ശ്രീകാന്ത്.പി.തങ്കച്ചൻ, രജ്ഞിനി ബേബി,അഡ്വ.ബെജു.കെ.ചെറിയാൻ, സുബിൻ നെടുംപുറം,ഓമന അരവിന്ദാക്ഷൻ, പ്രൊഫ.എസ്.പുഷ്കലാദേവി,നിഷാരാജേഷ്,സൗദ ഇസ്മയിൽ,തോമസ് വെട്ടുവേലിൽ,ഡെൽമ ജോർജ്, ഷാനിദ അഷറഫ്,എസ്.അജിത് കുമാർ,സിന്ധുചന്ദ്രൻ, ജിബി പൊടിപ്പാറ,രഞ്ജിത്ത് ചേന്നംകുളം,സ്മിത ബിജു, ഡോ: രേണുക.കെ.രാമൻ തുടങ്ങിയവർ സംസാരിച്ചു.