KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിജയപുരം പ്രീമിയർ ലീഗ് സമാപിച്ചു. വണ്ടിപ്പെരിയാർ ജേതാക്കൾ

കാഞ്ഞിരപ്പള്ളി ∙ കെസിവൈഎം വിജയപുരം രൂപതാ സമിതി കുന്നുംഭാഗം ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തിയ വിജയപുരം പ്രിമിയർ ലീഗ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ വണ്ടിപ്പെരിയാർ യൂണിറ്റ് ടീം ഒന്നാം സ്ഥാനവും സൂര്യനെല്ലി – ചിന്നക്കനാൽ യൂണിറ്റ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ടൂർണമെന്റിലെ മികച്ച കളിക്കാരനായി സൂര്യനെല്ലി ടീമിലെ രവികുമാർ ശക്തിരാജിനെയും മികച്ച ബൗളറായി പട്ടിത്താനം ടീമിലെ അലൻ ജോൺ സാബുവിനെയും തിരഞ്ഞെടുത്തു.

ഗവ.ചീഫ് വിപ്പ് എൻ. ജയരാജ്‌ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ്‌ അജിത് അൽഫോൻസ് അധ്യക്ഷത വഹിച്ചു.

ചിറക്കടവ് പഞ്ചായത്തംഗം ആന്റണി മാർട്ടിൻ, രൂപതാ ഡയറക്ടർ ഫാ. ജോൺ വിയാനി എന്നിവർ പ്രസംഗിച്ചു. കെസിവൈഎം സംസ്ഥാന സെക്രട്ടറി സുബിൻ കെ.സണ്ണി, രൂപതാ ജനറൽ സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, രൂപതാ ട്രഷറർ അലൻ ജോസഫ്, സെക്രട്ടറിമാരായ അനു വിൻസന്റ്, റെനീഷ് സെബാസ്റ്റ്യൻ, സമിതിയംഗങ്ങളായ ജസ്റ്റിൻ രാജൻ, ധന്യ മോഹൻരാജ്, സാന്ദ്ര സണ്ണി, മുണ്ടക്കയം മേഖല പ്രസിഡന്റ് പ്രിൻസ് ഏബ്രഹാം, സെക്രട്ടറി ശിൽപ സാബു, ഡയറക്ടർ ഫാ.സജി പൂവത്തുകാട്ടിൽ, യൂത്ത് കൗൺസിൽ അംഗങ്ങളായ മനു മാത്യു, എബിൻ ജോസഫ്, ഏയ്ഞ്ചൽ സണ്ണി, മെസിൻ ടി. തമ്പി, രൂപത അസോഷ്യേറ്റ് ഡയറക്ടർ ഫാ.ഫെർണാണ്ടസ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!