KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികൻ ബസ്സിന്റെ അടിയിലേക്ക് തെറിച്ചുവീണു, കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ യുവാവിന് ദാരുണാന്ത്യം ..

കാഞ്ഞിരപ്പള്ളി : പൂതക്കുഴിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ബസ്സിന്റെ അടിയിലേക്ക് തെറിച്ചുവീണ യുവാവ് തൽക്ഷണം മരണപെട്ടു . ഇടക്കുന്നം മുക്കാലി സ്വദേശി തോക്കനാട്ട് ടോമിയുടെ മകൻ ആൽബിൻ തോമസ് തോക്കനാട്ട് (23 ) ആണ് മരണപ്പെട്ടത് . അപകടത്തിൽ പെട്ട രണ്ടാമത്തെ ബൈക്ക് യാത്രികനായ സാജിദിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയിൽ ഫുഡ് ഡലിവറി ബോയ് ആണ് ആണ് സാജിദ്.
.
ചൊവ്വാഴ്ച രാത്രി ഏഴു മണിയോടു കൂടി ദേശീയപാത 183 ലെ കാഞ്ഞിരപ്പള്ളി പുതുക്കുഴി ജുമാ മസ്ജിദിനു സമീപമുള്ള വളവിൽ വെച്ചായിരുന്നു അപകടം. കോട്ടയത്തുനിന്നും കുമളിയിലേക്ക് പോയ കെ എസ് ആർ ടി സി ബസ്സിനെ ആൽബിൻ ഓവർ ടേക്ക് ചെയ്തപ്പോൾ,
എതിർ ഭാഗത്ത് നിന്നും വരികയായിരുന്ന സാജിദിന്റെ ബൈക്കുമായി കൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ചുവീണ ആൽബിൻ ബസ്സിന്റെ അടിയിൽ പെടുകയായിരുന്നു.

ആൽബിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ബുധനാഴ്ച നടക്കും. അനു തോമസ് ആൽബിന്റെ സഹോദരിയാണ്‌..

error: Content is protected !!