എരുമേലി പിൽഗ്രിം ടൂറിസം ഹബ്ബ് നാടിനു സമർപ്പിക്കുന്നു ..ആദ്യഘട്ടമായി രണ്ട് കോടി രൂപയുടെ നവീകരണം പൂർത്തിയായി
എരുമേലി : ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളവും – മതമൈത്രിയുടെ ഈറ്റില്ലവുമായി എരുമേലിയിൽ സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കിയ എരുമേലി ടൂറിസം ഹബ്ബ് പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈൻ വഴി ഉദ്ഘാടനം നിർവ്വഹിക്കും . ടൂറിസം – ദേവസ്വം – സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
പി സി ജോർജ് എം എൽ എ , ആന്റോ ആന്റണി എംപി, ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ് , മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും .
എരുമേലി പിൽഗ്രിം ടൂറിസം ഹബ്ബ് പദ്ധതിയിൽ എരുമേലി കൊരട്ടിയില തീർഥാടക വിശ്രമകേന്ദ്രത്തിന്റെ മുഖം മാറുന്നു. ആദ്യഘട്ടമായി രണ്ട് കോടി രൂപയുടെ നവീകരണം പൂർത്തിയായി. രണ്ട് മാസക്കാലത്തെ ശബരിമല തീർഥാടനം മാത്രമല്ല, വിനോദസഞ്ചാരികളെയും ആകർഷിക്കുംവിധമാണ് രൂപമാറ്റം. എയർകണ്ടീഷൻ ചെയ്ത പുതിയ മുറികൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, പുല്ലുപാകിയ മുറ്റം, വിവാഹമോ മറ്റ് ചടങ്ങുകളോ നടത്തുന്നതിനുള്ള ഹാൾ, ലഘുഭക്ഷണശാല, ശൗചാലയസമുച്ചയം തുടങ്ങിയവയാണ് പുതിയതായി തീർത്തിട്ടുള്ളത്.
പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. എം.പി.ആന്റോ ആന്റണി, പി.സി.ജോർജ് എം.എൽ.എ. എന്നിവർ പങ്കെടുക്കും.
കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നുമെത്തുമ്പോൾ എരുമേലിയിലേക്കുള്ള പ്രവേശനഭാഗത്താണ് തീർഥാടക വിശ്രമകേന്ദ്രം. ഇവിടെനിന്ന് എരുമേലി ടൗണിലെത്താൻ ഒരു കിലോമീറ്റർ ദൂരമില്ല. മണിമലയാറിന്റെ തീരം സമീപത്താണ്. സംസ്ഥാന ടൂറിസം വികസന സമിതിയുടെ നിയന്ത്രണത്തിലായിരുന്ന പ്രസ്ഥാനം പിന്നീട് ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിലിന്(ഡി.ടി.പി.സി.) കൈമാറി. അഞ്ച് ഏക്കർ സ്ഥലമുണ്ട്. എട്ട് മുറികൾ, രണ്ട് ഡോർമെട്രി, മൂന്ന് ഹാളുകൾ, അടുക്കള, ശൗചായല സമുച്ചയങ്ങൾ തുടങ്ങി സൗകര്യങ്ങൾ ഏറെയാണ്.
വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലസൗകര്യമാണ് പ്രധാന പ്രത്യേകത.