സപ്ലൈകോ സൂപ്പർമാർക്കറ്റ് പീപ്പിൾസ് ബസാറിന് പൊൻകുന്നത്ത് തുടക്കമായി
പൊൻകുന്നം : ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചിരുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റ് പീപ്പിൾസ് ബസാർ എന്ന പേരിൽ ശനിയാഴ്ച പി.പി.റോഡിൽ കെ.എസ്.ആർ.ടി.സി.ഡിപ്പോയ്ക്ക് സമീപം കുഴിക്കാട്ട് പ്ലാസയിൽ പ്രവർത്തനം തുടങ്ങി. മന്ത്രി പി.തിലോത്തമൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു. ഡോ.എൻ.ജയരാജ് സമ്മേളനത്തിൽ എം.എൽ.എ. ദീപം തെളിച്ചു.