പൊൻകുന്നം പുതിയകാവ് ദേവിക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

പൊൻകുന്നം: പുതിയകാവ് ദേവിക്ഷേത്രത്തിൽ ഉത്സവത്തിന് ശനിയാഴ്ച വൈകീട്ട് കൊടിയേറി. ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിൽ നിന്നായിരുന്നു കൊടിയെഴുന്നള്ളിപ്പ്. കരയോഗം പ്രസിഡന്റ് എം.ഡി.ബേബി മുളയണ്ണൂർ കൊടിക്കൂറ തിരുനടയിൽ സമർപ്പിച്ചു.

തന്ത്രി കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റ് നിർവഹിച്ചു. മേൽശാന്തി കല്ലമ്പള്ളിഇല്ലം വൈശാഖ് നമ്പൂതിരി സഹകാർമികത്വം വഹിച്ചു.

ഞായറാഴ്ച രാവിലെ 8.30-ന് ശ്രീബലി, ഒന്നിന് ഉത്സവബലിദർശനം, 4.30-ന് കാഴ്ചശ്രീബലി എന്നിവയുണ്ട്. 18-ന് കുംഭഭരണി നാളിലാണ് കുംഭകുടവും ആറാട്ടും. കോവിഡ് പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കിയാണ് ഉത്സവം നടത്തുന്നത്.

error: Content is protected !!