പുനർനിർമ്മിച്ച നേന്മേനി -കുമ്പളന്താനം-പതിനഞ്ചേക്കർ റോഡിന്റെ ഉദ്‌ഘാടനം നടത്തി

മുണ്ടക്കയം : CMLRRP ഫണ്ട്‌ ഉപയോഗിച്ച് (10 ലക്ഷം) പുനർനിർമ്മിച്ച നേന്മേനി -കുമ്പളന്താനം-പതിനഞ്ചേക്കർ റോഡിന്റെ പി.സി. ജോർജ് എംഎൽഎ നിർവ്വഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ് കുമാരി രേഖ ദാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം പി ആർ അനുപമ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജോഷി മംഗലത്ത്, ഗ്രാമപഞ്ചായത്ത് അംഗം ജോമി വേലനിലം, ജനപക്ഷം മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് റെജി ചാക്കോ, വിവിധ ജനപ്രതിനിധികൾ പ്രദേശവാസികൾ തുടങ്ങിയവർ പങ്കാളികളായി.

error: Content is protected !!