കൂട്ടിക്കലിൽ കാണാതായ ബധിരയായ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കൂട്ടിക്കൽ ഞർക്കാട് കൂപ്പു ഭാഗത്ത് താമസിച്ചിരുന്ന സരസമ്മ (65) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പതിനൊന്ന് മണി മുതൽ കാണാതായതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ചു മേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു. മുണ്ടക്കയത്തു നിന്നും പോലീസും സ്ഥലത്തെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ പൂട്ടിയിട്ടിരുന്ന വീട് തുറന്നും നാട്ടുകാർ പരിശോധന നടത്തി. തുടർന്ന് രണ്ടുമണിയോട് കൂടി വീടിന് മുകൾ ഭാഗത്തുള്ള തോടരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു