കേരളാ സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച് നടത്തി

കാത്തിരപ്പള്ളി : ഡൽഹിയിലെ കർ ഷക സമരം ഒത്തുതീർപ്പാക്കുക, പെട്രോൾ – ഡീസൽ – പാചകവാതകം എന്നിവയുടെ വിലവർധനവ് തടയുക , തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേരളാ സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. ഏരിയാ സെക്രട്ടറി വി എൻ പീതാംബരൻ ഉൽഘാടനം ചെയ്തു. ടി പി തൊമ്മി , കെ കെ ശശികുമാർ , ജിനേഷ് , എ ജി പി ദാസ് , ഓമന, ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.

error: Content is protected !!