സിവിൽ സർവീസ് ജീവനക്കാരോടുള്ള സർക്കാർ സമീപനം പ്രതിഷേധാർ ഹമാണെന്ന് അസീസ് ബഡായിൽ

കാഞ്ഞിരപ്പള്ളി: ഉദ്യോഗസ്ഥർ ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിച്ചും ഉദ്യോഗസ്ഥ കാറ്റഗറികൾ തയ്യാറാക്കുന്നത് നീതിപൂർവ്വം അല്ലാതെയും നടത്തുന്ന ‌ഇടതു സർക്കാരിന്റെ നടപടികൾ പ്രതിഷേധാർഹമാണെന്ന് അസീസ് ബഡായിൽ . കാഞ്ഞിരപ്പള്ളിയിൽ നടന്ന എസ്ഇയു സംസ്ഥാന സിവിൽ സർവീസ് സംരക്ഷണ യാത്രയുടെ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

സ്വജനപക്ഷപാതവും അഴിമതിയും മുഖമുദ്രയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത് പി എസ് സി പരീക്ഷ എഴുതിയ ഉദ്യോഗാ൪ത്ഥികളെ നോക്കുകുത്തികളാക്കി പിൻവാതിൽ നിയമനം നടത്തുന്ന നടപടിയും പ്രതിഷേധാർഹമാണ്. അർഹതയില്ലാത്തവ൪ക്ക് സംവരണ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്ന എംപി മാരുടെയും, എംഎൽഎമാരുടെയും, ബന്ധുക്കളുടെയും നാടായി കേരളം മാറിയിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് പി ഐ നൗഷാദ് അധ്യക്ഷനായിരുന്നുു. അബ്ദുൽ കരീം മുസ്ലിയാർ ,എൻജിഒ അസോസിയേഷൻ പ്രസിഡൻറ് സജിമോൻ, സിബി മുഹമ്മദ്, നാസർ മുണ്ടക്കയ ,പിഐ ഷാഹുൽഹമീദ്, പി എച്ച് ഷുക്കൂർ, ഇബ്രാഹിംകുട്ടി, നൗഷാദ് ബംഗ്ലാവ് പറമ്പിൽ, സൈഫുദ്ദീൻ, മുഹമ്മദ് റിയാസ് പി ജെ തുടങ്ങിയവർ സംസാരിച്ചു. ജാഥക്യപ്റ്റൻ എ എംഅബൂബക്കർ സ്വീകരണത്തിന് നന്ദി പറഞ്ഞു

error: Content is protected !!