മുൻ എംഎൽഎ തോമസ് കല്ലമ്പള്ളി ഓർമ്മയായിട്ട് 19 വർഷം പൂർത്തിയാകുന്നു .
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഏഴ് വർഷക്കാലം എം എൽ എ ആയിരുന്ന അഡ്വ തോമസ് കല്ലമ്പള്ളി വിടപറഞ്ഞിട്ട് 19 വർഷം പൂർത്തിയാകുന്നു .സാധാരണക്കാരുടെയും കർഷകരുടേയും വേദനിക്കുന്നവരുടെയും ശബ്ദമായി നിയമസഭയിൽ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ജനകീയ നായകനായ തോമസ് കല്ലമ്പള്ളി ഇന്നും ജനമനസ്സുകളിൽ ജീവനോടെയിരിക്കുന്നു ..
1980 മുതൽ 82 വരെയും , 1982 മുതൽ 87 വരെയും കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെ ഗർജിക്കുന്ന സിംഹം ആയിരുന്നു അഡ്വ തോമസ് കല്ലമ്പള്ളി . സാധാരണക്കാരുടെയും കർഷകരുടേയും വേദനിക്കുന്നവരുടെയും ശബ്ദമായി നിയമസഭയിൽ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ജനകീയ നായകനായ തോമസ് കല്ലമ്പള്ളി 2002ഫെബ്രുവരി 27നാണ് ഓർമ്മയായത്. . 48 ാം വയസ്സിൽ അകാലത്തിൽ പൊലിഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അഡ്വ തോമസ് കല്ലമ്പള്ളി .
കാഞ്ഞിരപ്പള്ളി പ്രദേശത്തിന്റെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ജനനായകൻ സ്വന്തമായി കൂടുതലൊന്നും സ്വരൂപിക്കാൻ ശ്രമിക്കാതെ നാട്ടുകാർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച വ്യക്തിത്വമായിരുന്നു . അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ശനിയാഴ്ച രാവിലെ 6 45 ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ കുർബാനയും അനുസ്മരണ ശുശ്രൂഷകളും നടത്തും.
ഭാര്യ : ത്രേസികുട്ടി കല്ലമ്പള്ളി റിട്ട.. പ്രിൻസിപ്പൽ സെൻറ് ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞിരപ്പള്ളി .
മക്കൾ : സുഭാഷ് ചന്ദ്ര ജോസ് സ്പെയിനിൽ എൻജിനീയറാണ്. അഡ്വക്കേറ്റ് മോഹൻ റോയി മാത്യു -എച്ച് .ഡി . എഫ്. സി ബാങ്ക് ലീഗൽ ഓഫീസറാണ്.വിവേകാനന്ദ് കല്ലമ്പള്ളി ബാംഗ്ലൂർ എസ്. എ.പി യിൽ എൻജിനീയറാണ് . അശോക് റ്റി. കല്ലമ്പള്ളി – ആർക്കിടെക്റ്റ് കാഞ്ഞിരപ്പള്ളി.