KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുൻകാല എസ്എഫ്ഐ നേതാക്കളുടെ സംഗമം എരുമേലിയിൽ

കാഞ്ഞിരപ്പള്ളി: എസ്എഫ്ഐ രൂപീകരണത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുൻകാല എസ്എഫ്ഐ നേതാക്കൾ ഒത്ത് ചേരുന്നു. 1970 മുതൽ സംസ്ഥാന – ജില്ലാ – ഏരിയാ – ലോക്കൽ ,- യൂണിറ്റ് തലങ്ങളിൽ വിദ്യാർഥി സംഘടന പ്രവർത്തനത്തിന് നേതൃത്വം നൽകിയവരാണ് ഫെബ്രു.28 ഞായറാഴ്ച്ച എരുമേലി എംഇഎസ് കോളജ് ക്യാമ്പസിൽ ഒത്തുചേരുന്നത്

വൈകുന്നേരം 5 മണി മുതൽ നടക്കുന്ന സംഗമം എസ്എഫ് ഐ മുൻ കേന്ദ്ര കമ്മറ്റിയംഗവും, മഹാത്മ ഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റംഗവുമായ അഡ്വ.പി.ഷാനവാസ് ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ഏരിയയിൽ കഴിഞ്ഞ അമ്പത് വർഷക്കാലം സംഘടനയെ നയിച്ച മുഴുവനാളുകളും സംഗമത്തിനെത്തി ചേരണമെന്ന് സംഘാടക സമിതി ചെയർപേഴ്സൺ തങ്കമ്മ ജോർജ് കുട്ടിയും (ബഹു.എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) സെക്രട്ടറി ബാരി. എം. ഇർഷാദും അഭ്യർത്ഥിച്ചു.

error: Content is protected !!