ചെറുവള്ളി ദേവീക്ഷേത്ര മുറ്റത്തെ രുദ്രാക്ഷമരം ആദ്യമായി നിറയെ കായിട്ടു; കാഴ്ച കാണുവാൻ വൻ തിരക്ക്
ചിറക്കടവ് : ചെറുവള്ളി ദേവീക്ഷേത്ര മുറ്റത്തെ രുദ്രാക്ഷമരം ആദ്യമായി നിറയെ കായിട്ടു. ഉപദേവാലയങ്ങളായ ജഡ്ജി അമ്മാവൻ കോവിലിന്റെയും സുബ്രഹ്മണ്യ കോവിലിന്റെയും സമീപമാണ് രുദ്രാക്ഷമുള്ളത്. ഹിന്ദുക്കൾ പ്രാർഥന മുത്തായും മാലയായും രുദ്രാക്ഷത്തെ ഉപയോഗിക്കുന്നതിനാൽ പുണ്യമായാണ് കരുതുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയാണ് സാധാരണയായി രുദ്രാക്ഷം പൂക്കുന്നത്.
ദേവീ പുരാണത്തിൽ മറ്റൊരു കഥ കൂടി ഉണ്ട്.ശിവൻ ത്രിപുരൻന്മാരെ പസ് മീകരിച്ചതിനു ശേഷം അതീവ ദു:ഖിതനായിരുന്നു. ശിവൻ കരഞ്ഞു.ആ കണ്ണിൽ നിന്നും ഉതിർന്ന കണ്ണൂനീർ തുള്ളികൾ രുദ്രാക്ഷ കായ് ആയി മാറിയെന്ന കഥയും പ്രചാരത്തിൽ ഉണ്ട്. നേപ്പാളിൽ നിന്നാണ് കൂടുതൽ കായ്കൾ ഇന്ത്യയിൽ എത്തുന്നത്.
ഒരു മരത്തിൽ തന്നെ വിവിധ മുഖങ്ങളിൽ ഉള്ള കായ്കൾ ഉണ്ടാകാറുണ്ട്. ഏപ്രിൽ ജൂൺ മാസങ്ങളിലാണ് പൂക്കാറ്. എന്നാൽ വളരെ നേരത്തെ ചെറുവള്ളിയിലെ മരം കായിട്ടു, ദേവസം ഭാരവാഹികൾ അറിയിച്ചതിനെടുടർന്ന് വൃക്ഷ വൈദ്യൻ ർ ബിനുവും, ഗോപകുമാർ കങ്ങഴയും സുനിൽ വാഴൂർ, ഇത്തിത്താനം വിജയകുമാർ, പ്രദീപ് ‘ചെറുവള്ളി എന്നിവരും രുദ്രാക്ഷമരത്തെ കാണാനെത്തി. നിരവധി ഭക്തജനങ്ങളും പരിസ്ഥിതി പ്രവർത്തകരും ഈ വാർത്ത അറിഞ്ഞ് മരം കാണാൻ എത്തുന്നുണ്ട്.