അയല്‍വാസി പണം തട്ടിയെടുത്തതായി ആരോപണം; വയോധികനും കുടുംബവും ജപ്തി ഭീഷണിയിൽ ..

കാഞ്ഞിരപ്പള്ളി: വീടും പുരയിടവും പണയപ്പെടുത്തി അയല്‍വാസി പണം തട്ടിയെടുത്തതായി ആരോപണം. ഇളങ്ങുളം മുളയ്ക്കല്‍ കവല മണിമലകുന്നേല്‍ ഫിലിപ്പോസ് ഫിലിപ്പ് തന്റെ ഉടമസ്ഥതിയിള്ള സ്ഥലം പണയപ്പെടുത്തിയ ശേഷം നാളുകളായിട്ടും തിരികെ എടുത്ത് തരാതെ പൊൻകുന്നത്ത് പെട്രോൾ പമ്പ് നടത്തുന്ന അയൽവാസി കബളിപ്പിക്കുന്നതായി പത്രസമ്മേളനത്തില്‍ ആരോപിച്ചത്.

തന്റെ ഉടമസ്ഥതയിലുള്ള 2 ഏക്കര്‍ 90 സെന്റ് സ്ഥലവും, വീടുമാണ് വിശ്വസ്തതയുടെ പുറത്ത് അയല്‍വാസിയും പൊന്‍കുന്നത്ത് ഇന്‍ഡ്യന്‍ ഓയില്‍ പെട്രോള്‍ പമ്പ് നടത്തുന്ന ജോണി തോമസ് എന്നയാള്‍ക്ക് നല്‍കിയത്. വായ്പ പുതുക്കാനും മറ്റ് ബാങ്കുകളിലേയ്ക്ക് മാറ്റുവാനുമായി വ്യാജ ഒപ്പുകള്‍ ഇയാള്‍ ഇട്ടതായും ഫിലിപ്പോസ് പറഞ്ഞു. ഇപ്പോള്‍ താമസിക്കുന്ന സ്ഥലവും പുരയിടവും ജപ്തിഭീക്ഷണിയിലാണ്. ഏത് നിമിഷവും തെരുവിലേയ്ക്ക് ഇറങ്ങേണ്ട സ്ഥിതിയാണ് രോഗിയായ തനിക്കും ഭാര്യയ്ക്കുമെന്നും ഫിലിപ്പോസ് പറഞ്ഞു.

സമാനരീതിയില്‍ പലരും പമ്പുടമയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു ഫിലിപ്പോസ് ആരോപിച്ചു. നിരവധിപ്പേരില്‍ നിന്നും പണം വാങ്ങിയിട്ട് തിരികെ നല്‍കിയിട്ടില്ലെന്നും പരാതിയുണ്ട്. കോട്ടയം സെക്ഷന്‍സ് കോടതിയിലടക്കം കേസ് നടക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. ഒന്‍പത് ലക്ഷം മുതല്‍ കോടിക്കണക്കിന് രൂപ ഇയാള്‍ തട്ടിച്ചതായി പരാതിക്കാര്‍ പറയുന്നു.

error: Content is protected !!