“തിരഞ്ഞെടുപ്പിൽ മുഖ്യശത്രു നന്ദികേട് കാണിച്ച യു ഡി എഫ് ” പി സി ജോർജ് എംഎൽഎ

കാഞ്ഞിരപ്പള്ളി : ജനപക്ഷം പൂഞ്ഞാറിൽ മാത്രമേ മത്സരിക്കൂ എന്നും, താൻ ആയിരിക്കും പൂഞ്ഞാറിലെ സ്ഥനാർത്ഥിയെന്നും പി സി ജോർജ് എംഎൽഎ പറഞ്ഞു . മുഖ്യശത്രു യു.ഡി.എഫാണ്. അവരെ തോൽപ്പിക്കുകയാണ് ലക്ഷ്യം. കാരണം, അവർ നന്ദികേട് കാണിച്ചു.പിസി പറഞ്ഞു. പൂഞ്ഞാറിൽ എൻ.ഡി.എ. സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ അവർ തനിക്ക് പിന്തുണ നല്കുന്നുവെന്നാണ്‌ അർത്ഥമെന്നും അദ്ദേഹം പത്രസമ്മേനത്തിൽ പറഞ്ഞു. തീവ്രനിലപാടുള്ള മുസ്‍ലിം സംഘടനകളുടെ തനിക്ക് വോട്ട് കിട്ടില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.

പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർഥിയായി പി.സി. ജോർജിനെ മത്സരിപ്പിക്കുന്നതിന് പാർട്ടി നേതൃയോഗം അംഗീകാരം നൽകി. ഒരു മുന്നണിയുമായും സഖ്യമുണ്ടാക്കില്ല. എന്നാൽ, ആരുടെ പിന്തുണയും സ്വീകരിക്കും. മറ്റ് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തേണ്ടെന്നും തീരുമാനിച്ചു.

മറ്റ് മണ്ഡലങ്ങളിൽ ആരെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കും. എന്നാൽ, പൂഞ്ഞാറിൽ സഹായിക്കുന്നവരെ മറ്റ് മണ്ഡലങ്ങളിൽ തിരിച്ച് സഹായിക്കും. തൂക്കുസഭയായിരിക്കും വരികയെന്നും ട്വന്റി-ട്വന്റി പോലുള്ള നിരവധി സാമൂഹിക സംഘടനകൾ തിരഞ്ഞെടുപ്പിൽ ജയിച്ചുവന്നാൽ സ്ഥിതി വളരെ വ്യത്യസ്‌തമായിരിക്കുമെന്നും ജോർജ് പറഞ്ഞു.

എൻ.ഡി.എ.യുമായി ചർച്ചകൾ നടത്തിയിട്ടില്ല. കെ.സുരേന്ദ്രനുമായി അടുപ്പമുണ്ട്. ശബരിമല വിശ്വാസ സംരക്ഷണ സമരത്തിൽ താൻ ഒപ്പംനിന്നതാണ്. അവർ പിന്തുണച്ചാൽ സ്വീകരിക്കും.

എൻ.ഡി.എ. സ്ഥാനാർഥി ഇല്ലെങ്കിൽ തനിക്ക് പിന്തുണയെന്നാണ് അർഥം.

തീവ്രനിലപാടുള്ള മുസ്‍ലിം സംഘടനകളുടെ വോട്ട് കിട്ടില്ല. മുമ്പ് എസ്.ഡി.പി.ഐ.പിന്തുണച്ചിട്ടുണ്ട്. അവരോട് വിരോധമില്ല. പക്ഷേ, ആര് തീവ്രനിലപാട് സ്വീകരിച്ചാലും യോജിക്കില്ല. അക്കാര്യം തുറന്നുപറയും.

മുഖ്യശത്രു യു.ഡി.എഫാണ്. അവരെ തോൽപ്പിക്കുകയാണ് ലക്ഷ്യം. കാരണം, അവർ നന്ദികേട് കാണിച്ചു. പാലായിൽ മാണി സി.കാപ്പനെ സഹായിക്കണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന് മുമ്പ് പിന്തുണ കൊടുത്തിട്ടുണ്ട്. നന്ദികേട് കാണിച്ചിട്ടുമില്ല. പി സി ജോർജ് പറഞ്ഞു.

error: Content is protected !!