കൊരട്ടി മഹാദേവക്ഷേത്രത്തിൽ ഉത്സവവും ശിവരാത്രി ആഘോഷവും
എരുമേലി: കൊരട്ടി മഹാദേവക്ഷേത്രത്തിൽ ഉത്സവവും ശിവരാത്രി ആഘോഷങ്ങളും ഞായറാഴ്ച തുടങ്ങും. 12-ന് ആറാട്ടുത്സവത്തോടെ സമാപിക്കും. 11-നാണ് പള്ളിവേട്ടയും മഹാശിവരാത്രി പൂജയും. ഞായറാഴ്ച വൈകീട്ട് 7.10-നും 7.45-നിടയിലുമാണ് കൊടിയേറ്റ്. പാലാ മോഹനൻ തന്ത്രി കാർമികത്വം വഹിക്കും. കുമാരമംഗലത്ത് അജി ശാന്തി സഹകാർമികനാകും. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വൈകീട്ട് 7.30-ന് മുളപൂജ, 9.30-ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവയുണ്ട്.
വ്യാഴാഴ്ച രാത്രി 12-നാണ് പള്ളിവേട്ട. 12.30-ന് മഹാശിവരാത്രി പൂജ നടക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ആറാട്ട് പുറപ്പാട്. ക്ഷേത്രക്കടവിൽ 5.30-നാണ് ആറാട്ട്. 6.30-ന് ആറാട്ടുകടവിൽ ദീപാരാധന. തുടർന്ന് തിരിച്ചെഴുന്നള്ളിപ്പും സ്വീകരണവും കഴിഞ്ഞ് കൊടിയിറക്ക്. കുറുവാമൂഴി ആലുങ്കൽ പ്രഭാകരനാണ് കൊടിയും കൊടിക്കൂറയും സമർപ്പിക്കുന്നത്. ഉത്സവനടത്തിപ്പിനായി ടി.എൻ. ലോഹിദാസ് തെരുവത്തിൽ, എ. ജഗൽജീവ് ചൈത്രം, പി.പി. കരുണാകരൻ പുത്തൻപുരക്കൽ തുടങ്ങിയവരടങ്ങുന്ന കമ്മിറ്റി പ്രവർത്തിക്കുന്നു.