പാറത്തോട്ടിൽ 6.76 കോടിയുടെ ഡി.പി.സി. അംഗീകാരം
പാറത്തോട്: ഗ്രാമപ്പഞ്ചായത്തിൽ 6.76 കോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ കമ്മിഷന്റെ അംഗീകാരം ലഭിച്ചു. വിവിധ റോഡുകളുടെ പുനരുദ്ധാരണം 2.11 കോടി, ഭവനപുനരുദ്ധാരണം 38 ലക്ഷം, കുടുംബശ്രീകൾക്ക് ഗ്രാന്റ്, തൊഴിൽ സംരംഭം എന്നിവയ്ക്കായി 8.46 ലക്ഷം, തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിന് രണ്ട് ലക്ഷം, ക്ഷീരകർഷകർക്ക് പാലിന് ഇൻസെന്റീവ്, കന്നുകുട്ടി പരിപാലനം 8.25 ലക്ഷം, പച്ചക്കറിത്തൈ വിതരണം, ടിഷ്യൂകൾച്ചർ വാഴത്തൈ 3.50 ലക്ഷം, ജലസേചന കിണർ പമ്പ് സെറ്റ് 5.70 ലക്ഷം, വാഴക്കൃഷിക്ക് ജൈവവളം, കിഴങ്ങ് വിത്ത് വിളകൾ, കുറ്റിക്കുരുമുളക് തൈ നാല് ലക്ഷം, ആശ്രയപദ്ധതി 10 ലക്ഷം, ഭിന്നശേഷി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് 40 ലക്ഷം തുടങ്ങിയ പദ്ധതികൾക്കാണ് ഡി.പി.സി അംഗീകാരം ലഭിച്ചതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം അറിയിച്ചു.