KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“പാപ്പൻ” – സുരേഷ് ഗോപിയുടെ ആക്ഷൻ ത്രില്ലർ സിനിമയുടെ ചിത്രീകരണം കാഞ്ഞിരപ്പള്ളിയിൽ തുടങ്ങി

ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ആക്ഷൻ ത്രില്ലർ ചിത്രം പാപ്പൻ കാഞ്ഞിരപ്പള്ളിയിൽ ചിത്രീകരണം തുടങ്ങി. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയുടെ പരിസരത്താണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷ് ഗോപിയും നായികയായ കനിഹയും മറ്റു താരങ്ങളും കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നു.

പൂർണ്ണമായും കോട്ടയം ജില്ലയിലാണ് ചിത്രത്തിൻറെ ചിത്രീകരണങ്ങൾ നടക്കുന്നത്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട,പാലാ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സുരേഷ് ഗോപിയുടെ ആക്ഷൻ ത്രില്ലർ ചിത്രം പാപ്പന്റെ രചന ആർ ജെ ഷാനാണ് നിർവ്വഹിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിർമ്മാണം.

ഒരേ ലക്ഷ്യത്തിലെത്താനായി 2 പേരുടെ വ്യത്യസ്തത അന്വേഷണങ്ങളാണ് ചിത്രത്തിൻറെ ഇതിവൃത്തം. നിതാ പിള്ള,നൈലാ ഉഷ എന്നിവരാണ് നായികമാർ. ആശാ ശരത്,ശ്വാസിക, സണ്ണി വെയ്ൻ,ജനാർദ്ദനൻ, വിജയ രാഘവൻ,ഗോകുൽ സുരേഷ് ഗോപി, ഷമ്മി തിലകൻ തുടങ്ങിയവർ പ്രധാന താരങ്ങളാണ്. ജേക്സ് ബിജോയ് ആണ് സംഗീതം. ശ്യാം ശശിധരൻ ആണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്.

error: Content is protected !!