കോവിഡ് നിയന്ത്രണം : തിരഞ്ഞെടുപ്പ് യോഗങ്ങൾ അനുമതിയുള്ള സ്ഥലങ്ങളിൽ മാത്രം : കാഞ്ഞിരപ്പള്ളിയിൽ പേട്ടക്കവലയിലും, പൊൻകുന്നത്ത് രാജേന്ദ്രമൈതാനത്തും , മുണ്ടക്കയയത്ത് ബസ് സ്റ്റാൻഡിലും മാത്രം.

കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശപ്രകാരം നിശ്ചയിച്ചുനൽകുന്ന വേദികളിൽ മാത്രമാണ് രാഷ്ട്രീയപാർട്ടികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ നടത്തുന്നതിന് അനുമതിയുള്ളത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം.

ആദ്യഘട്ടത്തിലെ 27 കേന്ദ്രങ്ങളുടെ പട്ടിക ചുവടെ. ഈ സ്ഥലങ്ങളിൽ യോഗം നടത്തുന്നതിന് സുവിധ പോർട്ടൽ മുഖേന അപേക്ഷ നൽകണം. അപേക്ഷ ലഭിക്കുന്ന ക്രമത്തിലാണ് അനുമതി നൽകുക.

പാലാ *പുഴക്കര മൈതാനം *കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് സമുച്ചയം

കടുത്തുരുത്തി *കടുത്തുരുത്തി ജങ്‌ഷൻ, അമ്പലം റോഡ്

*കാണക്കാരി ജങ്‌ഷൻ വൈക്കം *ബീച്ച് ഗ്രൗണ്ട്

*പൈനുങ്കൽ ജങ്‌ഷൻ, ടി.വി.പുരം *മുനിസിപ്പൽ ടെസ്റ്റിങ്‌ ഗ്രൗണ്ട്, വൈക്കം.

ഏറ്റുമാനൂർ *പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ട്, ഏറ്റുമാനൂർ

*മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡ് ഗ്രൗണ്ട് ‌കോട്ടയം

*നെഹ്രു സ്റ്റേഡിയം കോട്ടയം *നാഗമ്പടം മൈതാനം *തിരുനക്കര മൈതാനം

*പഴയ പോലീസ് സ്റ്റേഷൻ മൈതാനം പുതുപ്പള്ളി *കമ്മ്യൂണിറ്റി ഹാൾ സ്റ്റേഡിയം, പാമ്പാടി *പഞ്ചായത്ത് സ്റ്റേഡിയം, കൂരോപ്പട *അകലക്കുന്നം പഞ്ചായത്ത് ഓഡിറ്റോറിയം.

ചങ്ങനാശേരി *മുനിസിപ്പൽ സ്റ്റേഡിയം *മുനിസിപ്പൽ ടൗൺ ഹാൾ

*നമ്പർ രണ്ട് ബസ് സ്റ്റാൻഡ് പെരുന്ന *നമ്പർ മൂന്ന് ബസ് സ്റ്റാൻഡ് വേഴക്കാട്ട് ചിറ

കാഞ്ഞിരപ്പള്ളി
*നെടുംകുന്നം പഞ്ചായത്ത് ഓഫീസിന് മുൻവശവും പരിസരവും

*രാജേന്ദ്രമൈതാനം, പൊൻകുന്നം
*പേട്ടക്കവല, കാഞ്ഞിരപ്പള്ളി പൂഞ്ഞാർ
*മുണ്ടക്കയം സ്റ്റാൻഡ്
*സെൻട്രൽ ജങ്‌ഷൻ, ഈരാറ്റുപേട്ട
*കടുവാമൂഴി ബസ് സ്റ്റാൻഡ്

*നടയ്ക്കൽ ജങ്‌ഷൻ

error: Content is protected !!