ഇടത്, വലത് മുന്നണികളിൽ ഏകദേശ ധാരണയായി ; പൂഞ്ഞാറിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മത്സരിച്ചേക്കും

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ സീറ്റ് സി.പി.എം ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടേറിയറ്റംഗമായ കെ.ജെ.തോമസിനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും ഒടുവിൽ അത് വേണ്ടെന്ന് വെച്ചതോടെ പൂഞ്ഞാർ സീറ്റ് കേരളാകോൺഗ്രസ് എമ്മിന് നൽകുവാൻ തീരുമാനമായി. എൽഡിഎഫ് സ്തനാർഥിയായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മത്സരിക്കുവാനാണ് സാധ്യത.

യുഡിഎഫിൽ കോൺഗ്രസ് പൂഞ്ഞാർ ഏറ്റെടുക്കുവാനാണ് സാധ്യത. നിലവിൽ ജോസഫ് ഗ്രൂപ്പിന് കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നിവ നൽകാനാണ് ധാരണ. കോൺഗ്രസ് നിലവിലുള്ള പുതുപ്പള്ളി, കോട്ടയം, വൈക്കം എന്നിവയ്ക്ക് പുറമേ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ഏറ്റെടുക്കും അങ്ങനെയെങ്കിൽ ടോമി കല്ലാനിയോ കെ.പി.സി.സി. സെക്രട്ടറി ഫിലിപ്പ് ജോസഫോ പൂഞ്ഞാറിൽ മത്സരിച്ചേക്കും. എൻഡിഎയുടെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല.

ജനപക്ഷം സ്ഥാനാർത്ഥിയായി പി സി ജോർജ് മത്സരിക്കുന്നതിനാൽ പൂഞ്ഞാറിലെ മത്സരം കടുപ്പമേറും. തുടർച്ചയായി അഞ്ചു തെരഞ്ഞെടുപ്പുകളിൽ പരാജയം അറിയാതെ പി സി ജോർജ്, മാറിയ സാഹചര്യങ്ങളെ എങ്ങനെയാണു നേരിടുന്നതെന്ന് രാഷ്ട്രീയ കേരളം സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

പൂഞ്ഞാറിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗമായ കെ ജെ തോമസിന് സാധ്യത ഏറെ ഉണ്ടായിരുന്നുവെങ്കിലും, ഇടുക്കി ജില്ലയിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗമായ മന്ത്രി എം.എം. മണി മത്സരിക്കുന്നുണ്ട്.അതേ പാർട്ടിപദവിയിലുള്ള കെ.ജെ.തോമസും കൂടി മത്സരിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. മണി മത്സരിക്കേണ്ടത് ഇടുക്കിയിൽ മൊത്തത്തിൽ നേതൃത്വം നൽകുന്നതിനാണ്.

കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ തന്നെ മത്സരത്തിന് ഇറങ്ങുന്നതിനാൽ കെ.ജെ.തോമസുംകൂടി മത്സരിക്കേണ്ട ആവശ്യമില്ലെന്നും പാർട്ടി വിലയിരുത്തി

error: Content is protected !!