KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തോൽവിയറിയാതെ കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ. ജയരാജ് വീണ്ടും ..

കാഞ്ഞിരപ്പള്ളി : പണമുണ്ടാക്കാനുള്ള ഉപാധിയായി രാഷ്ട്രീയത്തെ കണ്ടിട്ടില്ലാത്ത വ്യത്യസ്തനായ രാഷ്ട്രീയക്കാരനാണ് ഡോ. എൻ ജയരാജ്. രാഷ്ട്രീയ സേവനത്തിൽ അദ്ദേഹത്തതിന് സ്വത്തുക്കൾ പലതും നഷ്ടമാവുകയാണ് ഉണ്ടായത്.

കേരള കോൺഗ്രസ് ആവിർഭവിച്ചപ്പോൾ അതിന്റെ തുടക്കക്കാരായ 15 പേരിൽ ഒരാളായിരുന്നു മുൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും വാഴൂർ എം.എൽ.എ.യുമായിരുന്ന കെ.നാരായണക്കുറുപ്പ്. അദ്ദേഹത്തിന്റെ മകനായ എൻ ജയരാജ് മാണിസാറിന്റെയും ജോസ് കെ.മാണിയുടെയും ഏറെ വിശ്വസ്തനാണ്. അതിനാൽ തന്നെ മൂന്നുവട്ടം കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ (മുൻപിത് വാഴൂർ മണ്ഡലമായിരുന്നു) മത്സരിച്ച ജയരാജന് ഇത്തവണയും സീറ്റ് ഉറപ്പായി.

മണ്ഡലത്തിലെ എല്ലാവരുടെയും ഏതാവശ്യങ്ങൾക്കും മറുത്തു പറയാതെ ഒപ്പമുള്ളയാളാണ് അവരുടെ പ്രിയപ്പെട്ട എംഎൽഎ ഡോ. എൻ ജയരാജ് . മണ്ഡലത്തിലെ മിക്കവരെയും പേരുചൊല്ലി വിളിക്കാൻമാത്രം അടുപ്പം എല്ലാവരോടുമുണ്ട്. പുസ്തകവായനയും, എഴുത്തും, പ്രഭാഷണവും, കവിതയെഴുതുമാണ് പ്രധാന ഹോബികൾ. ഇത്തവണയും കാഞ്ഞിരപ്പള്ളി തന്നെ കൈവിടില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് ഡോ. എൻ ജയരാജ് .

error: Content is protected !!