KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സൗജന്യ ഡയാലിസിസ് കിറ്റുമായി ഹൈറേഞ്ച് എസ്.എൻ.ഡി.പി. യൂണിയൻ

മുണ്ടക്കയം: എസ്.എൻ.ഡി.പി. യോഗം ഹൈറേഞ്ച് യൂണിയന്റെ നേതൃത്വത്തിൽ നിർധനരായ വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റ് നൽകി. യോഗം ജനറൽ സെക്രട്ടറി, എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഹൈറേഞ്ച് യൂണിയന്റെ ആഘോഷം ‘രജതയോഗ’ത്തിന്റെ ഭാഗമായാണ് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം നടത്തിയത്. ജാതിമതഭേദമന്യേ നിർധനരായ 25 പേർക്കാണ് കിറ്റുകൾ നൽകിയത്. ത്രിതല പഞ്ചായത്ത് അംഗങ്ങളെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ടി.ബിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സിന്ധു മോഹൻ, ഗ്രാമപഞ്ചായത്തംഗം സിന്ധു മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. 

error: Content is protected !!