അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ –

അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (54 വയസ്). അഭിഭാഷകന്‍, രാഷ്ട്രീയ, സാമൂഹികപ്രവര്‍ത്തകന്‍, സഹകാരി, കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം. കൂവപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മലനാട് ഡെവല്പ്‌മെന്റ് സൊസൈറ്റി (എം. ഡി. എസ്.) ഡയറക്ടര്‍.

രാഷ്ട്രീയ തുടക്കം

കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ എസ് സിയിലൂടെ കാമ്പസ് രാഷ്ട്രീയത്തിലെത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളജ് യൂണിയന്‍ ചെയര്‍മാന്‍(1987-88), ബിരുദ വിദ്യാര്‍ഥി പ്രതിനിധി, ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ക്യാമ്പസ് രാഷ്ട്രീയം സജീവമായിരുന്ന 90കളില്‍ കെഎസ്‌സിയുടെയും കേരള യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.

സജീവ രാഷ്ട്രീയം

വിദ്യഭ്യാസ കാലം മുതല്‍ പോഷക സംഘടനകളില്‍ പ്രവര്‍ത്തിച്ച് കേരള കോണ്‍ഗ്രസില്‍ അംഗവും പ്രവര്‍ത്തകനുമായി. വാര്‍ഡു തലം മുതല്‍ സംസ്ഥാന തലം വരെ പാര്‍ട്ടി പ്രവര്‍ത്തന പരിചയം. നിരവധി പൊതുതെരഞ്ഞെടുപ്പുകളില്‍ നിയോജകമണ്ഡലം തലത്തില്‍ നേതൃചുമതലകള്‍ വഹിച്ചു. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലെ എല്ലാ വാര്‍ഡുകളിലുമായി ഏറെക്കുറെ എല്ലാ വോട്ടര്‍മാരുമായി ആത്മ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നു. 2009-10 ല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. 2019-21 ല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. നിലവില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ശ്രദ്ധേയമായ നേട്ടങ്ങള്‍

  1. കോട്ടയം ജില്ലയെ രാജ്യത്തുതന്നെ പ്രഥമ മാലിന്യ വിമുക്ത ജില്ലയാക്കുകയെന്ന ഉദ്ദേശത്തോടെ ക്ലീന്‍ കോട്ടയം-ഗ്രീന്‍ കോട്ടയം പദ്ധതി ആവിഷ്‌കരിച്ച് വിജയകരമായി തുടക്കം കുറിച്ചു.
  2. കേന്ദ്ര സര്‍ക്കാരിന്റെ ജല സംരക്ഷണ അവാര്‍ഡിന് ( 2019 ഡിസംബര്‍ 16) ജില്ലാ പഞ്ചായത്ത് പ്രവര്‍ത്തനങ്ങളുടെ ഫലമായി കോട്ടയം ജില്ല അര്‍ഹമായി.
  3. ജില്ലാ പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 2020 ഓഗസ്റ്റില്‍ നാഷണല്‍ വാട്ടര്‍ ഇന്നവേഷന്‍ അവാര്‍ഡിന് കോട്ടയം ജില്ല അര്‍ഹമായി.
  4. 2019 ലെ പ്രളയദുരിതവേളയില്‍ ‘കൂടെയുണ്ട് കോട്ടയം’ എന്ന പദ്ധതിയിലൂടെ ഒരു കോടി രൂപയിലധികം രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ സമാഹരിച്ച് കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ എത്തിച്ചു.
  5. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ‘ഏബിള്‍ കോട്ടയം – വിജയോത്സവം’ പദ്ധതിയിലൂടെ ജില്ലയിലെ പൊതു വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച്, എസ്.എസ്.എല്‍.സി., പ്‌ളസ്ടു വിജയത്തില്‍ കോട്ടയം ജില്ലയെ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിച്ചു.
  6. ‘ദേവികാ സാന്ത്വനം’ പദ്ധതിയില്‍ അര്‍ഹരായ എല്ലാ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കും ലാപ്‌ടോപ്പ് വിതരണവും പഠന സഹായവും നല്‍കി (ഒരു കോടി രൂപ)
  7. ജില്ലാ പഞ്ചായത്തിന്റെ കീഴിലെ കോട്ടയം ജനറല്‍ ആശുപത്രി സംസ്ഥാനത്ത് കാന്‍സര്‍ പരിശോധനയ്ക്കുള്ള മാമോഗ്രാഫിക്ക് യൂണിറ്റുള്ള ആദ്യ സര്‍ക്കാര്‍ ജനറല്‍ ആശുപത്രി എന്ന നേട്ടം കൈവരിച്ചു (ക്യാന്‍ കോട്ടയം- ഫിറ്റ് കോട്ടയം ആരോഗ്യ ബോധ വല്‍ക്കരണ- പരിപാടിയുടെ വിജയം).
  8. 3.5 കോടി രൂപ ചെലവില്‍ ജില്ലാ വെറ്റിനറി കേന്ദ്രത്തിന്റെ പുതിയ ആസ്ഥാന മന്ദിരം പ്രവര്‍ത്തനം തുടങ്ങി.
  9. മണര്‍കാട് പൗള്‍ട്രി ഫാമില്‍ 7 കോടിയില്‍ പരം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി ഉല്‍പാദന ക്ഷമത ഇരട്ടിയിലധികമാക്കി. ഇതര സ്ഥാപനങ്ങളിലും മികച്ച നേട്ടം കൈവരിച്ചു. ജില്ലാ പഞ്ചായത്തിലെ സ്വന്തം ഡിവിഷനില്‍ ഏറ്റവുമധികം വികസനപദ്ധതികള്‍ മാതൃകാപരമായി നടപ്പിലാക്കി.

സാമൂഹിക ജീവിതം

മൂന്നര പതിറ്റാണ്ടു നീളുന്ന സംശുദ്ധമായ പൊതുപ്രവര്‍ത്തത്തിലൂടെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നാടിനും ജനങ്ങള്‍ക്കും വിശ്വസ്തനായ സഹകാരിയും സുഹൃത്തുമാണ്. നന്നേ ചെറുപ്പം മുതല്‍ രാഷ്ട്രീയ സാമൂഹിക സാസ്‌കാരിക വേദികളിലെ നിറഞ്ഞ സാന്നിധ്യനും മാതൃകാ വ്യക്തിത്വവുമാണ്. ഉജ്ജ്വവാഗ്മിയും സംഘാടകനുമായ സെബാസ്റ്റ്യന്‍ കാഞ്ഞിരപ്പള്ളി ബാറിലെ അഭിഭാഷകനുമാണ്. ഇതോടകം കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പു മുതല്‍ സഹകരണമേഖലയിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും സഹകരണ, തദ്ദേശ തെരഞ്ഞെടുകളിലും സ്ഥാനാര്‍ഥിയായ 15 തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായ വിജയം നേടിയ നേതാവാണ് സെബാസ്റ്റിയന്‍ കുളത്തുങ്കല്‍.

മുന്‍പ് വഹിച്ചിട്ടുള്ള ചുമതലകള്‍

1.കാഞ്ഞിരപ്പള്ളി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍

  1. കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്
  2. കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി

4.കാഞ്ഞിരപ്പള്ളി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഭരണ സമിതി അംഗം

  1. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം
  2. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ്, സെക്രട്ടറി.
    വ്യക്തി ജീവിതം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലിക്കടുത്ത് കൂവപ്പള്ളി സ്വദേശി. ഭാര്യ: മേരിക്കുട്ടി സെബാസ്റ്റ്യന്‍ (കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ അധ്യാപിക). വിദ്യാര്‍ത്ഥികളായ ആന്‍ മിലിയ സെബാസ്റ്റ്യന്‍, അലീഷ എല്‍സ സെബാസ്റ്റ്യന്‍, അലീന മേരി സെബാസ്റ്റ്യന്‍ എന്നിവരാണ് മക്കള്‍.

വിദ്യാഭ്യാസം

• ഇടക്കുന്നം ഗവണ്‍മെന്റ് എച്ച്എസ്
• കാഞ്ഞിരപ്പള്ളി ഗവണ്‍മെന്റ് എച്ച്എസ്.
• സെന്റ് ഡോമിനിക്‌സ് കോളജ് കാഞ്ഞിരപ്പള്ളി (ബിരുദം).
• നാഷണല്‍ കോളേജ് ഓഫ് ലോ, ഷിമോഗ, മൈസൂര്‍ യൂണിവേഴ്‌സിറ്റി, കര്‍ണാടക(എല്‍.എല്‍.ബി)

error: Content is protected !!