മീ​ന​ച്ചൂ​ടി​ൽ ആ​വേ​ശ​ത്തോ​ടെ കാഞ്ഞിരപ്പള്ളിയിലെ സ്ഥാ​നാ​ർ​ഥി​ക​ൾ

ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ പ​​ത്രി​​ക 
സ​​മ​​ർ​​പ്പി​​ച്ചു

: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ നാ​​മ​​നി​​ർ​​ദേ​​ശ​​പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു. രാ​​വി​​ലെ 11ന് ​​ആ​ന്‍റോ ആ​​ന്‍റ​ണി എം​​പി, കെ​​പി​​സി​​സി അം​​ഗം അ​​ഡ്വ. സ​​തീ​​ഷ്ച​​ന്ദ്ര​​ൻ നാ​​യ​​ർ, അ​​ബ്ദു​​ൽ ക​​രീം മു​​സ്‌​ലി​​യാ​​ർ, തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി, ബാ​​ബു ജോ​​സ​​ഫ് എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്ക് ഓ​​ഫീ​​സി​​ൽ എ​​ത്തി​​യ ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ അ​​സി​​സ്റ്റ​ന്‍റ് റി​​ട്ടേ​​ണിം​ഗ് ഓ​​ഫീ​​സ​​റാ​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്ക് സെ​​ക്ര​​ട്ട​​റി അ​​നു മാ​​ത്യു ജോ​​ർ​​ജി​​നു പ​​ത്രി​​ക കൈ​​മാ​​റി. രാ​​വി​​ലെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പ​​ഴ​​യ​​പ​​ള്ളി​​യി​​ലും ചി​​റ​​ക്ക​​ട​​വ് മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​ത്തി​ലും എ​ത്തി പ്രാ​​ർ​​ഥി​​ച്ച​​ശേ​​ഷ​​മാ​​ണ് ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​ൻ എ​​ത്തി​​യ​​ത്. യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ ഫി​​ലി​പ്പ് ജോ​​സ​​ഫ്, തോ​​മ​​സ് ക​​ല്ലാ​​ട​​ൻ, ബി​​ജു പു​​ന്ന​​ത്താ​​നം, പ്ര​​ഫ. റോ​​ണി കെ. ​​ബേ​​ബി, അ​​ഡ്വ.​ പി.​​എ. ഷെ​​മീ​​ർ, ടി.​​കെ. സു​​രേ​​ഷ്കു​​മാ​​ർ, സു​​ഷ​​മ ശി​​വ​​ദാ​​സ് ജോ ​​തോ​​മ​​സ് പാ​​യി​​ക്കാ​​ട​​ൻ, അ​​ഡ്വ. അ​​ഭി​​ലാ​​ഷ് ച​​ന്ദ്ര​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. പ​​ത്രി​​ക സ​​മ​​ർ​​പ്പ​​ണ​​ത്തി​​നു ശേ​​ഷം പൊ​​ൻ​​കു​​ന്ന​​ത്ത് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം​ത​​ല യു​​ഡി​​എ​​ഫ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​റ്റി ഓ​​ഫീ​​സ് ആ​​ന്‍റോ ആ​​ന്‍റ​ണി എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഡോ. ​എ​ൻ. ജ​യ​രാ​ജ് 
ഇ​ന്നു പത്രിക സമർപ്പിക്കും

 കാ​​ഞ്ഞി​​ര​​പ്പ​​ള്ളി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ഡോ.​ ​എ​​ൻ. ജ​​യ​​രാ​​ജ് പ്ര​​ചാ​ര​​ണം ശ​​ക്തി​​പ്പെ​​ടു​​ത്തി​​യ​​ത് വോ​​ട്ട​​ർ​​മാ​​ർ​​ക്ക് ആ​​വേ​​ശ​​മാ​​യി. ഇ​​ന്ന​​ലെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ ക​​പ്പാ​​ട്, കാ​​ള​​കെ​​ട്ടി, ത​​ന്പ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു പ്ര​​ച​​ര​​ണം ന​​ട​​ത്തി​​യ​​ത്.  
കാ​​ള​​കെ​​ട്ടി അ​​ച്ചാ​​മ്മ മെ​​മ്മോ​​റി​​യ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ സ​​ന്ദ​​ർ​​ശി​​ച്ച് വോ​​ട്ട് അ​​ഭ്യ​​ർ​​ഥി​​ച്ചു. ഡോ.​ ​എ​​ൻ. ജ​​യ​​രാ​​ജ് ഇ​​ന്ന് പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കും. രാ​​വി​​ലെ 10.30ന് ​​പേ​​ട്ട​​ക്ക​​വ​​ല​​യി​​ൽ​നി​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കു​​രി​​ശു​​ങ്ക​​ൽ ജം​​ഗ്ഷ​​നി​​ലേ​​ക്ക് റോ​​ഡ് ഷോ​​യും ന​​ട​​ത്തും.

അ​​ൽ​​ഫോ​​ൻ​​സ് ക​​ണ്ണ​​ന്താ​​നം 
ഇ​​ന്നു പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കും

 എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി അ​​ൽ​​ഫോ​​ൻ​​സ് ക​​ണ്ണ​​ന്താ​​ന​​വും പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടൊ​​പ്പം പ്ര​​ചാ​ര​​ണ​​ത്തി​​ൽ സ​​ജീ​​വ​​മാ​​യി ക​​ഴി​​ഞ്ഞു. ഇ​​ന്ന​​ലെ മ​​ണി​​മ​​ല, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ടൗ​​ണു​​ക​​ളി​​ലാ​​ണ് വോ​​ട്ട​​ഭ്യ​​ർ​​ഥ​​ന ന​​ട​​ത്തി​​യ​​ത്. രാ​​വി​​ലെ മ​​ണി​​മ​​ല ടൗ​​ണി​​ലെ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ വോ​​ട്ട​​ഭ്യ​​ർ​​ഥി​​ച്ചാ​​ണ് പ്ര​​ചാ​​ര​​ണ​​ത്തി​​ന് തു​​ട​​ക്കം കു​​റി​​ച്ച​​ത്. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ടൗ​​ണി​​ലെ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും എ​​ൻ​​ഡി​​എ നേ​​താ​​ക്ക​​ൾ​​ക്കൊ​​പ്പം വോ​​ട്ട​​ഭ്യ​​ർ​​ഥി​​ച്ചു. വൈ​​കു​​ന്നേ​​രം വാ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് ക​​മ്യൂ​ണി​​റ്റി ഹാ​​ളി​​ൽ ന​​ട​​ന്ന പ​​ഞ്ചാ​​യ​​ത്തു​ത​​ല ക​​ണ്‍​വ​​ൻ​​ഷ​​നി​​ലും പ​​ങ്കെ​​ടു​​ത്തു. അ​​ൽ​​ഫോ​​ൻ​​സ് ക​​ണ്ണ​​ന്താ​​ന​​വും ഇ​​ന്നു പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കും. രാ​​വി​​ലെ ഒ​​ന്പ​​തി​​ന് പൊ​​ൻ​​കു​​ന്ന​​ത്തു​നി​​ന്ന് റോ​​ഡ് ഷോ​​യും ന​​ട​​ത്തും.

error: Content is protected !!