“അധികാരത്തിൽ എത്തിയാൽ മണങ്ങല്ലൂർ കോളനിയിൽ കുടിവെള്ളമെത്തിക്കും.” അൽഫോൺസ് കണ്ണന്താനം.

കാഞ്ഞിരപ്പള്ളി: അപ്രതീക്ഷിതമായി കടന്നു വന്ന അതിഥിയെകണ്ട് മണങ്ങല്ലൂർ കോളനി നിവാസികൾ അമ്പരന്നു മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തിരഞ്ഞെടുപ്പു പര്യടനത്തിന്റെ ഭാഗമായിട്ടാണ് എൻ.ഡി.എ.സ്ഥാനാർത്ഥിയായി ഇവിടെയെത്തിയത്. കോളനിയിലെ എല്ലാ വീടുകളിലും കയറി വോട്ടഭ്യർത്ഥിക്കുന്നതിനിടയിൽ ഒരു വീട്ടിൽ നിന്നും അല്പം കുടിവെള്ളം വാങ്ങി കുടിച്ചു. ആ വീട്ടിലെ കുട്ടികളോട് തിരക്കിയപ്പോഴാണ് മാതാപിതാക്കൾ രാവിലെ ഏറെദൂരം സഞ്ചരിച്ച് വെള്ളം ശേഖരിച്ചു വച്ച ശേഷമാണ് പണിക്കു പോവുന്നത്അ എന്നറിയുന്നത്.

അവിടെ വച്ച് അദ്ദേഹം കോളനി നിവാസികൾക്ക് ഒരു വാക്കു കൊടുത്തു.താൻ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാൽ മണങ്ങല്ലൂർ കോളനി നിവാസികൾക്ക് കുടിവെള്ളമെത്തിക്കും എന്ന അദ്ദേഹത്തിന്റെ ഉറച്ച വാക്ക്, ഒരിക്കലും പാഴ് വക്കാകില്ല എന്നുറപ്പുള്ള കോളനി നിവാസികൾ കൈയടികളോടെയാണ് സ്വീകരിച്ചത്. .ബി.ജെ.പി.ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, ബി.ജെ.പി.കാഞ്ഞിരപ്പള്ളിപഞ്ചായത്ത് പ്രസിഡന്റ് ജെ എസ്.ജോഷി, ബൂത്ത് പ്രസിഡന്റ് രാജേന്ദ്രൻ, അനിൽ, സി.ബി.മോഹനൻ, സുനിത രാജേന്ദ്രൻ, ഷീജ അനിൽ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

error: Content is protected !!