പ്രളയത്തിന് മുൻപ് ചെകുത്താൻ കയത്തിന്റെ ആഴം 25 അടി, പ്രളയം കഴിഞ്ഞപ്പോൾ ഒന്നരയടി..

പ്രളയത്തിന് മുൻപ് ചെകുത്താൻ കയത്തിന്റെ ആഴം 25 അടി, പ്രളയം കഴിഞ്ഞപ്പോൾ ഒന്നരയടി..

പ്രളയം കഴിഞ്ഞു..പമ്പയാറ്റിലെ ജലനിരപ്പ് താഴ്ന്നു, കയങ്ങൾ ഇല്ലാതായി.. വേനൽക്കാലം ദുഷ്കരമാകും

.മഴയൊഴിഞ്ഞു, പുഴകളെ വെള്ളം കയ്യൊഴിഞ്ഞു
ഏഞ്ചൽവാലി : ഏഞ്ചൽവാലി പാലത്തിന്റെ ഇരുവശങ്ങളിലുമായി രണ്ടു വലിയ കയങ്ങൾ ആണുള്ളത്. വലതു വശത്തു ചെകുത്താൻ കയം , ഇടതുവശത്തു സരസ്വതി കയം. പ്രളയത്തിന് മുൻപ് ചെകുത്താൻ കയത്തിന്റെ ആഴം 25 അടി, സരസ്വതി കയത്തിനും അത്രയും തന്നെ ആഴമുണ്ട്. ഒരു വൈദികൻ ഉൾപ്പെടെ പതിനൊന്നു പേർ മുങ്ങിമരിച്ച കയമാണ് സരസ്വതി കയം. ആദ്യം മുങ്ങിമരിച്ചത് നാട്ടുകാരിയായ സരസ്വതി ആയിരുന്നതിനാൽ അതിനു സരസ്വതി കയം എന്ന് പേരും കിട്ടി. അഞ്ചു മുതൽ ഏഴാൾ താഴ്ചയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. 

എന്നാൽ പ്രളയം കഴിഞ്ഞപ്പോൾ, രണ്ടാഴ്ചയ്ക്കിൽ വെള്ളത്തിന്റെ അളവ് ഗണ്യമായി താഴ്ന്നു. പെരുവെള്ളത്തിൽ ഒലിച്ചുവന്ന ചെളിയും, എക്കലും, മണലും കയങ്ങളെ പൂർണമായും മൂടി കളഞ്ഞു. നിലവിൽ രണ്ടു കയങ്ങളിലെയും ആഴം വെറും ഒന്നരയടി മാത്രം. കഴിഞ്ഞ വേനലിൽ പോലും ആറ്റിൽ ജലനിരപ്പ് ഇത്ര താഴ്ന്നിരുന്നില്ല. 

വേനൽക്കാലത്തെ നാട്ടുകാരുടെ കുടിവെള്ള സ്ത്രോതസ് ആയിരുന്നു സരസ്വതി കയം. റോഡിരികിൽ സ്‌ഥിച്ചു ചെയുന്ന കയം ആയതിനാൽ, വാഹനങ്ങളിൽ അവിടെയെത്തി വെള്ളം സംഭരിച്ചുകൊണ്ടു പോകുന്നവർ നിരവധി. എന്നാൽ വരുവനിരിക്കുന്ന വേനൽ നാട്ടുകാരെ ദുരിതത്തിൽ ആകുമെന്ന കാര്യം ഉറപ്പായി. 

വെള്ളം എത്രമാത്രം താഴ്‌ന്ന്‌പോകുവാൻ നിരവധി കാരണങ്ങൾ വിദഗർ പറയുന്നുണ്ട്. 

സാധ്യതകൾ ഇവ

∙ കനത്ത മഴവെള്ളപ്പാച്ചിലിൽ പുഴയുടെ അടിത്തട്ടിലെ ചെളിയുടെ തട്ട് ഒലിച്ചുപോയി. ഇതു മൂലം പുഴനിരപ്പ് താഴ്ന്നു. കൂടാതെ വെള്ളം പിടിച്ചു നിർത്താനുള്ള ശേഷിയും കുറഞ്ഞു. പുഴയൊഴുകിയ വഴികളിലെ വീടുകളിലടക്കം ചെളി അടിഞ്ഞതും ഈ പ്രതിഭാസത്തെ സ്ഥിരീകരിക്കുന്നു. 

∙ ജലം സംഭരിക്കാനുള്ള പുഴകളുടെ ശേഷി കുറഞ്ഞു. പല പുഴകൾക്കും മണൽത്തിട്ടയില്ല. മണൽ വാരൽ ഒരു കാരണമാണ്. 

∙ കനത്ത മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഇക്കുറി ഉണ്ടായി. ഇതു മൂലം വനമേഖലകളിൽ വെള്ളം പിടിച്ചു വയ്ക്കുന്ന രീതി ഇല്ലാതായി. 

കണമല : പമ്പയാറ്റിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് പുഴയിൽ തുരുത്തുകൾ രൂപപ്പെട്ടിരിക്കുകയാണ്. ചെളിയും മണലും നിറഞ്ഞ ചെയറിയ തുരുത്തുകളാണ് കാണുന്നത്. പ്രളയം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴാണ് പമ്പയാറ്റിലെ മാറ്റം കാണാനായത്.

കഴിഞ്ഞ വേനലിൽ പോലും ആറ്റിൽ ജലനിരപ്പ് ഇത്ര താഴ്ന്നിരുന്നില്ല. വേനൽ ആരംഭിക്കുന്നതോടെ കണക്കൻക്കടവിലുള്ള റെഗുലേറ്റർ അടച്ചിടാറുണ്ട്. അതോടെ പുഴയിൽ ആവശ്യത്തിന് വെള്ളം നിൽക്കും. പിന്നീട് മഴ പെയ്ത് വെള്ളം പൊന്തുമ്പോഴാണ് റെഗുലേറ്റർ തുറക്കാറ്.

പുഴയിൽ ജലനിരപ്പ് താഴ്‌ന്നത് കുടിവെള്ള പദ്ധതികളുടെ പ്രവർത്തനത്തെ ബാധിക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ജലനിരപ്പ് ഒരുപരിധിയിൽ കൂടുതൽ താഴ്ന്നാൽ പമ്പിങ്ങ് മുടങ്ങും. പ്രളയത്തിൽ പുഴ മലിനമായതോടെ പമ്പിങ്‌ നിർത്തിവെച്ചിരുന്നു. പമ്പിങ്‌ പുനരാരംഭിച്ചത് ഏതാനും ദിവസം മുമ്പാണ്. മഴ നിന്നതും പെരിങ്ങൽ ജലസംഭരണിയിൽ വെള്ളമില്ലാത്തതുമാണ് വെള്ളം കുറയുന്നതിന് കാരണം. പ്രദേശത്തെ കിണറുകളിലും ജലനിരപ്പ് കാര്യമായി താഴ്ന്നു. 

മഴ കുറഞ്ഞതോടെ മണിമലയാറ്റിലെ ജലനിരപ്പ് നാലടിയും മീനച്ചിലാറ്റിലേത് മൂന്നടിയും താഴ്ന്നു. മണിമലയാറ്റിൽ മുണ്ടക്കയം മേഖലയിൽ പാറക്കെട്ടുകൾ തെളിഞ്ഞു. മീനച്ചിലാറിൽ ജലനിരപ്പ് അടിത്തട്ട് തൊട്ടു. കാലവർഷം ദുർബലമാകുന്നതോടെ പുഴകളുടെ നിരപ്പ് താഴാറുണ്ട്. എന്നാൽ ഈ സമയത്തെ പതിവു ജലനിരപ്പിനും ഒരു മീറ്ററിലേറെ താഴേക്കു പുഴകൾ വറ്റുന്നുണ്ട്. 

വെള്ളപ്പൊക്ക സമയത്തു സമുദ്രനിരപ്പിൽ നിന്ന് 20.1 മീറ്ററായിരുന്നു മണിമലയാറിന്റെ ജലനിരപ്പ്. അത് അടയാളപ്പെടുത്താൻ പുതിയ അളവു കോൽ ജലവിഭവ വകുപ്പു സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഇന്നലെ 11.86 മീറ്ററായി ജലനിരപ്പ് താഴ്ന്നു.

നാലടിയെങ്കിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്നു ഹൈഡ്രോളജി വിഭാഗം അസിസ്റ്റന്റ് എൻജിനീയർ എ. ദീപ പറഞ്ഞു. രണ്ടാഴ്ച മുൻപ് 4.38 മീറ്റർ വരെ ഉയർന്ന മീനച്ചിലാറിന്റെ നിരപ്പ് ഇന്നലെ 0.90 മീറ്ററായി താഴ്ന്നു (കോട്ടയത്തിനു സമീപത്തു നിന്നെടുത്ത ജലനിരപ്പ്). സാധാരണ വേനൽക്കാലത്ത് ഇതിൽ കൂടുതൽ ജലനിരപ്പു പതിവുള്ളതാണ്.

സാധ്യതകൾ ഇവ

∙ കനത്ത മഴവെള്ളപ്പാച്ചിലിൽ പുഴയുടെ അടിത്തട്ടിലെ ചെളിയുടെ തട്ട് ഒലിച്ചുപോയി. ഇതു മൂലം പുഴനിരപ്പ് താഴ്ന്നു. കൂടാതെ വെള്ളം പിടിച്ചു നിർത്താനുള്ള ശേഷിയും കുറഞ്ഞു. പുഴയൊഴുകിയ വഴികളിലെ വീടുകളിലടക്കം ചെളി അടിഞ്ഞതും ഈ പ്രതിഭാസത്തെ സ്ഥിരീകരിക്കുന്നു. 

∙ ജലം സംഭരിക്കാനുള്ള പുഴകളുടെ ശേഷി കുറഞ്ഞു. പല പുഴകൾക്കും മണൽത്തിട്ടയില്ല. മണൽ വാരൽ ഒരു കാരണമാണ്. 

∙ കനത്ത മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഇക്കുറി ഉണ്ടായി. ഇതു മൂലം വനമേഖലകളിൽ വെള്ളം പിടിച്ചു വയ്ക്കുന്ന രീതി ഇല്ലാതായി. 

എല്ലായിടത്തും നിരപ്പ് താഴ്ന്നു
കരകവിഞ്ഞെ‍ാഴുകി പ്രളയം സൃഷ്ടിച്ച ഭാരതപ്പുഴയിൽ വെള്ളം താഴ്ന്നു പലയിടത്തും മണൽത്തിട്ട ഉയർന്നു. മഴയ്ക്കു മുൻപുണ്ടായിരുന്നവയ്ക്കു പകരം പുതിയ തിട്ടകളാണു രൂപപ്പെട്ടത്. പാലക്കാട് ജില്ലയിൽ തന്നെ ഗായത്രിപ്പുഴയിലും വെള്ളം താഴ്ന്നു മണൽതിട്ടകൾ ഉയർന്നിട്ടുണ്ട്. അട്ടപ്പാടി ആദിവാസി ഊരുകളിൽ വെള്ളപ്പൊക്കം ഉണ്ടാക്കിയ ഭവാനിപ്പുഴ വെള്ളം കുറഞ്ഞ് അരപ്പുഴയായി. 

ഇടുക്കിയിൽ പെരിയാറിലെ നീരൊഴുക്കിനു കാര്യമായ കുറവു വന്നിട്ടില്ലെങ്കിലും ആലുവ ഭാഗത്തെത്തുമ്പോൾ ഏഴു മീറ്ററോളം ജലനിരപ്പു കുറഞ്ഞിട്ടുണ്ട്. മൂലമറ്റം പവർ ഹൗസിൽനിന്നു വെള്ളം പരമാവധി തുറന്നു വിട്ടിരിക്കുന്നതിനാൽ തൊടുപുഴയാറിലെ ജലനിരപ്പ് കാര്യമായി കുറഞ്ഞിട്ടില്ല.പമ്പാനദിയിൽ കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് ഉദ്ദേശം 30 അടി വെള്ളം താണു. കോഴിക്കോട് ജില്ലയിൽ ചാലിയാർ, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ, കോരപ്പുഴ എന്നീ നദികളിൽ ജലവിതാനം താഴ്ന്നു.

ജലനിരപ്പ് ഉയർന്നും താഴ്ന്നും

∙ മണിമലയാർ 2018 (നദീ തടത്തിൽ നിന്നുള്ള നിരപ്പ്)

ഓഗസ്റ്റ് ഒന്ന് – 1.61 മീറ്റർ

ഓഗസ്റ്റ് 15 – 6.63 മീറ്റർ 

( പ്രളയ സമയം ) 

ഓഗസ്റ്റ് 30 – 0.4 മീറ്റർ
മീനച്ചിലാർ 2018 (ചേരിപ്പാടിനു സമീപത്തു നിന്നെടുത്ത അളവ്)

ഓഗസ്റ്റ് ഒന്ന് – 1.43 മീറ്റർ
ഓഗസ്റ്റ് 15 – 5.9 മീറ്റർ ( പ്രളയ സമയം ) 

ഓഗസ്റ്റ് 30 – 0.56 മീറ്റർ

error: Content is protected !!