മഹാപ്രളയ കാഴ്ചകൾ ..ദുരിതം പെയ്തിറങ്ങുന്നു…
August 15, 2018
എരുമേലി / കണമല : കനത്ത മഴ തുടരുന്നു… വെള്ളം വീണ്ടും ഉയരുന്നു . പലസ്ഥലങ്ങളിലും ജനങ്ങൾ പരിഭ്രാന്തിയിൽ രക്ഷപെടുവാൻ പരക്കം പായുന്നു.. വെള്ളത്താൽ ചുറ്റപ്പെട്ട പല സ്ഥലങ്ങളിലും ജനങ്ങൾ ഒറ്റപെട്ടു സഹായത്തിനായി കേഴുന്നു.. പല സ്ഥലങ്ങളിലും വീടുകളുടെ രണ്ടാം നില വരെ വെള്ളം ഉയർന്നു ..
എയ്ഞ്ചല്‍വാലി പാലത്തിന്റെ അടുത്തുനിന്നുള്ള കാഴ്ച —
എയ്ഞ്ചല്‍വാലി പാലത്തിന്റെ അടുത്തുനിന്നുള്ള ഭയാനക കാഴ്ച.. അതിശക്തമായ കുത്തൊഴുക്ക് ഉള്ളതിനാൽ ആറിന്റെ അടുത്തേക്ക് പോകുന്നത് വളരെ അപകടമാണ്.. പാലത്തിന്റെ മുകളിലൂടെ വെള്ളം ഒഴുകുന്ന ദൃശ്യങ്ങളാണ് ഇവിടെ കാണുന്നത് . നദിയുടെ അക്കരെയുള്ള ആയിരത്തോളം ആളുകൾ പൂർണമായും ഒറ്റപെട്ടു കഴിഞ്ഞിരിക്കുന്നു.
.
മഹാപ്രളയം : കണമല പാലത്തിന്റെ സമീപത്തുനിന്നുള്ള കാഴ്ച
കനത്ത മഴയ്‌ക്കൊപ്പം . ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ തുറന്നതോടെ പമ്പാനദിയിൽ ക്രമാതീതമായ വെള്ളപ്പൊക്കം… കണമലയിലെ വലിയ പാല ത്തിന്റെ അടിയിൽ മുട്ടുന്ന തരത്തിൽ വെള്ളം ഉയർന്നു കഴിഞ്ഞു.. പഴയ കോസ്‌വേ പാലത്തിന്റെ മുകളിൽ മൂന്നാൾ പൊക്കത്തിലാണ് വെള്ളം ഒഴുകുന്നത്.. ഇത്തരമൊരു പ്രതിഭാസം ചരിത്രത്തിൽ ആദ്യം .. ഈ പെരുവെള്ളം റാന്നിയെ മുക്കിയ ശേഷം കൂടുതർ ദുരിതം വിതയ്ക്കുവാൻ കുട്ടനാട്ടിലേക്കു യാത്രയാകും….
പല നാടുകളും പൂർണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. റാന്നിയിൽ നിരവധി ആളുകൾ പുറത്തിറങ്ങുവാൻ കഴിയാതെ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു..
പ്രളയം അരികിലെത്തിയത് നേരിൽ കണ്ട് മക്കളെയും ഭാര്യയെയും വലിച്ചെടുത്ത് ജീവനും കൊണ്ടോടിയവർ പമ്പാവാലിയിൽ ഒന്നും രണ്ടുമല്ല, നിരവധി കുടുംബങ്ങളാണ്. കഴിഞ്ഞ രാത്രിയിൽ ഇവരെല്ലാം അനുഭവിച്ചത് മരണമുഖത്ത് എത്തിയ യാതനയായിരുന്നു. ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് പമ്പയിലും അഴുതയിലും. എയ്ഞ്ചൽവാലിയിലും മുക്കംപെട്ടിയിലും . പാലം ഉണ്ടെന്ന് പോലും അറിയാത്ത വിധം വൻ ഉയരത്തിലാണ് കുത്തിയൊഴുകി മലവെള്ളം നിറഞ്ഞൊഴുകി കൊണ്ടിരിക്കുന്നത്.
കണമലയിൽ വലിയ പാലത്തിന്റെ കൈവരികൾക്ക് അടുത്തെത്തിയിരിക്കുകയാണ് വെള്ളപ്പൊക്കം. 13 വീടുകൾ പൂർണമായും എട്ട് വീടുകൾ ഭാഗികമായും വെള്ളത്തിനടിയിലാണ്. എയ്ഞ്ചൽവാലി, മൂലക്കയം അറയാഞ്ഞിലിമണ്ണ് പ്രദേശങ്ങളിലെ ആരയരിത്തോളം കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടേക്ക് ഭക്ഷണം, വൈദ്യസഹായം എന്നിവക്കായി ഹെലികോപ്റ്റർ മാർഗം ഉപയോഗിക്കാതെ മറ്റ് മാർഗങ്ങളില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥർ ജില്ലാ ഭരണകൂടങ്ങളെ അറിയിച്ചു. സപ്ലൈ വകുപ്പുമായി കോട്ടയം കളക്ടർ ബന്ധപ്പെട്ടതിനെ തുടർന്ന് എയ്ഞ്ചൽവാലിയിൽ റേഷൻ കടയിലെ ഭക്ഷണ ധാന്യങ്ങൾ വിതരണം ചെയ്യാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വെള്ളത്തിലായ വീടുകളിൽ നിന്നും ഉടുത്തിരിക്കുന്ന വേഷവുമായി ഓടിയിറങ്ങി രക്ഷപെട്ടവരാണ് പലരും . കണമല പന്തിരുവേലിൽ മാർട്ടിനെയും കുടുംബത്തെയും ഫയർ ഫോഴ്സ് എത്തിയാണ് വീടിന്റെ മുകളിൽ നിന്നും വെള്ളത്തിലൂടെ പുറത്തെത്തിച്ചത്. അറയാഞ്ഞിലിമണ്ണിൽ തൂക്കുപാലം തകർന്നൊലിച്ചുപോയി. നടപ്പാലവും കോസ്‌വേ പാലവും വെള്ളത്തിനടിയിൽ താന്നുകിടക്കുന്നു. മൂന്ന് വശം വനവും ഒരു വശം പമ്പാ നദിയും ആയ ഇവിടേക്ക് എത്താൻ ഇനി ഗതാഗത മാർഗമില്ല. പുറം ലോകവുമായി ആകെയുള്ള ബന്ധം ഫോൺ ആയിരുന്നു. അതാകട്ടെ വൈദ്യുതി നിർത്തി വെച്ചതോടെയും നെറ്റ്‌വർക്ക് ടവറുകൾ പ്രവർത്തന രഹിതമായതോടെയും ഉപയോഗമില്ലാതായി.
മഹാപ്രളയം : കണമല പാലത്തിന്റെ സമീപത്തുനിന്നുള്ള കാഴ്ച
കനത്ത മഴയ്‌ക്കൊപ്പം . ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ തുറന്നതോടെ പമ്പാനദിയിൽ ക്രമാതീതമായ വെള്ളപ്പൊക്കം… കണമലയിലെ വലിയ പാല ത്തിന്റെ അടിയിൽ മുട്ടുന്ന തരത്തിൽ വെള്ളം ഉയർന്നു കഴിഞ്ഞു.. പഴയ കോസ്‌വേ പാലത്തിന്റെ മുകളിൽ മൂന്നാൾ പൊക്കത്തിലാണ് വെള്ളം ഒഴുകുന്നത്.. ഇത്തരമൊരു പ്രതിഭാസം ചരിത്രത്തിൽ ആദ്യം .. ഈ പെരുവെള്ളം റാന്നിയെ മുക്കിയ ശേഷം കൂടുതർ ദുരിതം വിതയ്ക്കുവാൻ കുട്ടനാട്ടിലേക്കു യാത്രയാകും….